പാനും ആധാറും ലിങ്ക് ചെയ്യാൻ ജൂൺ 30 വരെ സമയം; ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും 

ദില്ലി: ആധാറുമായി പാൻ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി അടുത്ത മാസം അവസാനിക്കും. 2023 ജൂണ്‍ 30 വരെ പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചിട്ടുണ്ട്. ജൂണ്‍ 30 നുള്ളില്‍ പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. നികുതിദായകര്‍ക്ക്, പാൻ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിന് കുറച്ച്‌ സമയം കൂടി നല്‍കുന്നതിന് സമയപരിധി നീട്ടി നല്‍കിയതായി സിബിഡിടി കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

Advertisements

ആധാര്‍ ലിങ്ക് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത്, എൻആര്‍ഐകള്‍, ഇന്ത്യയിലെ പൗരന്മാരല്ലാത്ത വ്യക്തികള്‍, 80 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍, അസം, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് പാൻ-ആധാര്‍ ലിങ്കിംഗ് ആവശ്യമില്ല. പാൻ കാര്‍ഡ് ഉടമകള്‍ 1000 രൂപ ഫീസ് അടച്ച്‌ ആധാറുമായി പാൻ ലിങ്ക് ചെയ്യണം 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1] ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ല്‍ ലോഗിൻ ചെയ്യുക 

2] ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാര്‍’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3] നിങ്ങളുടെ പാൻ നമ്ബര്‍ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍, പേര്, മൊബൈല്‍ നമ്ബര്‍ എന്നിവ നല്‍കുക

4] ‘ഞാൻ എന്റെ ആധാര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

5] നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍, നിങ്ങള്‍ക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.