മുംബയ്: ആധാറും പാൻ നമ്പറും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഫീസോടുകൂടി നീട്ടി. മാർച്ച് 31 ആയിരുന്ന അവസാന തീയതി ജൂൺ 31വരെയാണ് നീട്ടിയത്, 500രൂപയാണ് നൽകേണ്ട ഫീസ്. ജൂലായ് ഒന്നു മുതലാണെങ്കിൽ 1000രൂപ ഫീസ് നൽകണം. 2023 മാർച്ച് 31 ആണ് ഫീസോടുകൂടി ബന്ധിപ്പിക്കാനുള്ള അവസാന തീയതി. നികുതിദായകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഫീസോടുകൂടി ആധാർ-പാൻ ബന്ധിപ്പിക്കൽ ഒരു വർഷം കൂടി അനുവദിച്ചത്.
2023 മാർച്ച് 31നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തന രഹിതമാകും. ശേഷം നികുതി റിട്ടേൺ സമർപ്പിക്കാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ മ്യൂച്ചൽ ഫണ്ടിലടക്കം നിക്ഷേപം നടത്താനോ കഴിയില്ലെന്നാണ് സി ബി ഡി ടി അറിയിച്ചത്. പാൻ നമ്പർ പ്രവർത്തനരഹിതമായവരിൽ നിന്ന് 2023 ഏപ്രിൽ ഒന്ന് മുതൽ 10,000രൂപ വരെ പിഴ ചുമത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യനികുതി പോർട്ടൽ വഴിയോ എസ്എംഎസ് വഴിയോ എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐഐഎൽ ഓഫീസുകളിൽ നേരിട്ടെത്തിയോ ആധാറും പൻ നമ്പറും ബന്ധിപ്പിക്കാം.
എങ്ങനെ?
- ഇൻകംടാക്‌സ് ഇ-ഫയലിംഗ് എന്ന പോർട്ടൽ വഴിയോ, 567678 / 56161 എന്ന നമ്ബരിലേയ്ക്ക് എസ്എംഎസ് അയച്ചോ ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> എന്ന രീതിയിലാണ് എസ്എംഎസ് അയക്കേണ്ടത്.
- ഓൺലൈനിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ എൻഎസ്ഡിഎൽ, യുടിഐടിഎസ്എസ്എൽ എന്നിവയുടെ സേവനകേന്ദ്രങ്ങൾ വഴി ഓഫ്ലൈനായും ചെയ്യാവുന്നതാണ്.
- നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പാൻ ഉപയോഗിക്കാൻ കഴിയില്ല. അതായത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ല..
4.എൻആർഐകൾക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും ആധാർ എടുത്തിട്ടുള്ളവർക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്.