ഇടുക്കി: അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ചാറ്റുപാറ സ്വദേശി പത്രോസ് (72) ആണ് തൂങ്ങിമരിച്ചത്. ഭാര്യ സാറാമ്മ (65) കഴുത്തിനും തലയ്ക്കും വെട്ടേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

മക്കളാരും വീട്ടിൽ ഇല്ലാത്തപ്പോഴാണ് സംഭവം നടന്നത്. പത്രോസും സാറാമ്മയും തമ്മിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഒരു ഫാമിലെ ജോലിക്കാരാണ് ഇവർ. ഇന്ന് ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാറാമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പത്രോസ് അതേ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. സാറാമ്മ ചികിത്സയിലാണ്. അടിമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പത്രോസിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
