ന്യൂസ് ഡെസ്ക്ക് : രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ തയാറെടുപ്പുകളുമായി ഐഎസ്‌ആര്‍ഒ. ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റില്‍ നാസയുടേതുള്‍പ്പെടെ മൂന്ന് പേടകങ്ങളുണ്ട്. ഇവയില്‍ ലക്ഷ്യ സ്ഥാനത്തുള്ള പേടകങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനായി നാസയുമായി കൈകോര്‍ത്ത് ഐഎസ്‌ആര്‍ഒ.
ബഹിരാകാശത്തെ സാഹചര്യം മനസിലാക്കുന്നതിനെ സ്‌പേസ് സിറ്റുവേഷണല്‍ അവയര്‍നെസ് അഥവാ എസ്‌എസ്‌എ എന്ന് പറയപ്പെടുന്നു. എസ്‌എസ്‌എയിലൂടെ ബഹിരാകാശത്ത് ഭ്രമണപഥത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപഗ്രങ്ങളുടെ എണ്ണം തിരിച്ചറിയാനും അവയുടെ ഗതി മനസിലാക്കാനും സഹായിക്കുന്നു. ഇത്തരത്തില്‍ ഇവയുടെ പരിധി മനസിലാക്കുന്നതിലൂടെ പേടകങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കാനാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരത്തില്‍ മറ്റ് പേടകങ്ങളുടെ ഗതി തിരിച്ചറിയുന്നതോടെ ഓരോ ബഹിരാകാശ ഏജൻസിയും കൃത്യമായ നിഗമനത്തിലെത്തുകയും പേടകത്തിന്റെ ഗതി കൈകാര്യം ചെയ്യാനും പ്രതിസന്ധികള്‍ തടയാനും കഴിയും. ഇതിന്റെ ഭാഗമായി മറ്റ് ബഹിരാകാശ ഏജൻസികളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. നിലവില്‍ നാല് പ്രവര്‍ത്തന ബഹിരാകാശ പേടകങ്ങളാണ് എല്‍1 പോയിന്റിലുള്ളത്.