ന്യൂഡൽഹി: ഇന്ത്യയിലെ മുൻ വനിതാ രാഷ്ട്രീയ പ്രവർത്തകയും ഝാർഖണ്ഡ് ഗവർണ്ണറുമായ ദ്രൗപദി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി.. ഝാർഖണ്ഡ് സംസ്ഥാനത്തെ പ്രഥമ വനിതാ ഗവർണ്ണറാണ് ദ്രൗപദി.
1958 ജൂൺ 20ന് ഒഡീഷയിലെ മയൂർഭൻജ് ജില്ലയിലെ ഉപർബേഡ ഗ്രാമത്തിൽ ദ്രൗപതി ജനിച്ചത്.
2000 മുതൽ 2004വരെ ഒഡീഷയിലെ റയ്റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയാണ് ഇവർ.2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 ഓഗസ്റ്റ് ആറു മുതൽ 2004 മെയ് 16 വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്സസ് ഡവലപ്മെന്റ് മന്ത്രിയായിരുന്നു. 2015 മെയ് 18മുതൽ ഝാർഖണ്ഡ് സംസ്ഥാനത്തെ ഗവർണ്ണറാണ്.
ആദിവാസി വിഭാഗത്തിൽ നിന്നും ഇന്ത്യയ്ക്ക് ആദ്യമായി വനിതാ രാഷ്ട്രപതി സ്ഥാനാർത്ഥി; ദ്രൗപദി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി
Advertisements