കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവ് വിശ്വനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ റീ പോസ്റ്റ് മോർട്ടം എന്ന ആവശ്യത്തിൽ നിന്ന് കുടുംബം പിൻമാറിയതായി എ.സി.പി കെ. സുദർശൻ അറിയിച്ചു. കേസിൽ വിശ്വനാഥന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയതായും എ.സി.പി അറിയിച്ചു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. വിശ്വനാഥനെ ആളുകൾ കൂട്ടംകൂടി നിന്ന് ചോദ്യം ചെയ്യുന്നൃത് ദൃശ്യങ്ങളിലുണ്ട്. പ്രതികലെ ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിയാൻ കഴിയുമെന്നും എ,സി.പി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം യുവാവ് വിശ്വനാഥന്റെ ദുരൂഹ മരണത്തിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും വിശ്വനാഥന്റെ കൈക്കുഞ്ഞടങ്ങുന്ന കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായെത്തിയ വിശ്വനാഥന്റെ തൂങ്ങിമരണത്തിന് ശേഷം ധൃതിയിൽ പോസ്റ്റുമാർട്ടം നടത്തിയതായി അടക്കം കുടുംബം ആരോപിക്കുന്നുണ്ട്. കുടുംബത്തിനെ നേരിട്ട് കണ്ടപ്പോൾ വിശ്വനാഥന്റേത് ആത്മഹത്യയാണെന്ന പൊലീസ് റിപ്പോർട്ട് അവർ തള്ളിക്കളഞ്ഞതായും റീ പോസ്റ്റുമാർട്ടം നടത്താൻ ആവശ്യപ്പെട്ടതായും കത്തിൽ പറയുന്നു.
സംസ്ഥാന എസ് സി/എസ് ടി കമ്മീഷനും പൊലീസ് റിപ്പോർട്ട് തള്ളിയതായി കത്തിൽ സൂചിപ്പിക്കുന്നുണ്ട്. വിശ്വനാഥന്റെ നവജാത ശിശു അടങ്ങുന്ന കുടുംബം നീതി അർഹിക്കുന്നതായും. അതിനാൽ വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടാനും കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി നൽകാനും രാഹുൽ ഗാന്ധി കത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.