എഡിജിപി എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ; കേന്ദ്ര സർക്കാരിന് ആറാം തവണയും  ശുപാർശ നൽകി ഡിജിപി

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സര്‍ക്കാരിന് ആറാം തവണയും ശുപാര്‍ശ നൽകിയത്. നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു കേന്ദ്രം മെഡൽ നിരസിച്ചത്.

Advertisements

അജിത് കുമാര്‍ സ്ഥാനക്കയറ്റത്തിന്‍റെ വക്കിൽ നിൽക്കുന്നതിനിടെയാണ് വീണ്ടും ശുപാര്‍ശ.  അജിത് കുമാറിന്‍റെ ജൂനിയർ ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ മെഡൽ ലഭിച്ചിരുന്നു.  മെഡലിന് വേണ്ടിയാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന് ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. വിജിലൻസ് അന്വേഷണം നേരിടുന്നുവെന്ന് ഡിജിപിയുടെ ശുപാർശയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്. 

Hot Topics

Related Articles