ആഡംബര വേശ്യാലയ വിവാദം : ഇന്ത്യൻ വ്യവസായിയെ അമേരിക്ക അറസ്റ്റ് ചെയ്തു: അറസ്റ്റിലായത് വേശ്യാലയത്തിനായി പണം മുടക്കിയതിന് പിന്നാലെ

കിംങ്സ്റ്റൻ : ആഡംബര വേശ്യാലയ വിവാദത്തിൽ ഇന്ത്യൻ വ്യവസായിയെ അമേരിക്ക അറസ്റ്റ് ചെയ്തു. ക്ലീൻ വാട്ടർ സ്റ്റാർട്ടപ്പായ ഗ്രേഡിയന്റിന്റെ സിഇഒ അനുരാഗ് ബാജ്പേയിയെ ആണ് യുഎസ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അപ്പാർട്മെന്റ് കേന്ദ്രീകരിച്ച്‌ നടന്ന ആഡംബര വേശ്യാലയം നിരവധി തവണ സന്ദർശിച്ചതായും യുവതികള്‍ക്കായി ഇയാള്‍ വൻ തുക മുടക്കിയതായും കണ്ടെത്തിയതായി റിപ്പോർട്ടില്‍ പറയുന്നു.

Advertisements

2025 തുടക്കംമുതല്‍ അപ്പാർട്മെന്റ് കേന്ദീകരിച്ച്‌ പ്രവർത്തിക്കുന്ന വേശ്യാലയത്തില്‍ മണിക്കൂർ നിരക്കില്‍ ലൈംഗിക സേവനങ്ങള്‍ നല്‍കിവരുന്നുണ്ടെന്നും ഇതിനായി വലിയ തുക ഇടപാടുകാരില്‍നിന്ന് ഈടാക്കിയിരുന്നതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അനുരാഗ് ബാജ്പേയി അടക്കമുള്ള നിരവധി ഉന്നതർ ഇത്തരം വേശ്യാലയത്തിലേക്കായി പണം ഒഴുക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അനുരാഗ് ബാജ്പേയ് വേശ്യാലയത്തില്‍ നിരവധി തവണ സന്ദർശനം നടത്തിയതായും കുറ്റപത്രത്തത്തില്‍ പറയുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹാർവാഡ് സർവകലാശാലയ്ക്കടുത്തായാണ് ഈ ആഡംബര വേശ്യാലയം പ്രവർത്തിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരായിരുന്നു ലക്ഷ്യം. ഉദ്യോഗസ്ഥർ, ഡോക്ടർമാർ, അഭിഭാഷകർ, രാഷ്ട്രീയക്കാർ തുടങ്ങിയവർ ഇവിടത്തെ സന്ദർശകരായിരുന്നുവെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. 600 ഡോളറായിരുന്നു (ഏകദേശം 50,000 രൂപ) ഇവിടെ നിരക്ക് ഈടാക്കിയിരുന്നത്. സമൂഹത്തില്‍ ഉന്നത നിലയിലെന്ന് കരുതപ്പെടുന്ന 30-ഓളം പേർ ഇവിടെ സന്ദർശകരായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

യുവതികള്‍ക്കുവേണ്ടി വേശ്യാലയത്തിലെ ജീവനക്കാരുമായി നടത്തിയ ചാറ്റിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. കാമുകിമാരായി അഭിനയിച്ച്‌ കൂടെനില്‍ക്കാൻ മണിക്കൂർ നിരക്കിലാണ് ചാർജ് ഈടാക്കിയിരുന്നത്. ഓരോ യുവതികള്‍ക്കും വ്യത്യസ്ത തുകയായിരുന്നു. 30 മിനിറ്റിന് 240 ഡോളർ, 60 മിനിറ്റിന് 340 ഡോളർ എന്നിങ്ങനെയായിരുന്നു ഇത്. ഇക്കാര്യം വ്യക്തമാക്കുന്ന ചാറ്റിൻറെ സ്ക്രീൻ ഷോട്ട് വാർത്താ സമ്മേളനത്തില്‍ പുറത്തുവിട്ടതായി ന്യൂയോർക്ക് പോസ്റ്റില്‍ പറയുന്നു.

ജല ശുദ്ധീകരണ സാങ്കേതികവിദ്യയില്‍ വിദഗ്ധനാണ് ബാജ്പേയി. സയന്റിഫിക് അമേരിക്കയുടെ വാർഷികത്തില്‍ ലോകത്തെ മാറ്റിമറിച്ച മികച്ച 10 ആശയങ്ങളില്‍ ഒന്ന് ഇയാളുടേതായിരുന്നു. ഇന്ത്യൻ വംശജനായ ബാജ്പേയി, നിലവില്‍ അമേരിക്കയിലെ മലിനജല സംസ്കരണ സ്ഥാപനമായ ഗ്രാഡിയന്റെ സഹസ്ഥാപകനും സിഇഒയുമാണ്. എംഐടിയില്‍നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ പിച്ച്‌ഡി നേടിയ ശേഷം ജലസംസ്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ബാജ്പേയിയുടെ അറസ്റ്റിന് പിന്നാലെ, തങ്ങള്‍ നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നും വൈകാതെതന്നെ എല്ലാം അനുകൂലമായി പരിഹിക്കപ്പെടുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്നും കമ്ബനി പ്രസ്താവനയില്‍ വ്യക്തമാക്കി.

Hot Topics

Related Articles