അടൂര്‍ ഗാന്ധി പ്രതിമയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

പത്തനംതിട്ട: അടൂര്‍ ഗാന്ധി പ്രതിമയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ഇന്ന് രാവിലെ 7.15 ഓടെയാണ് അപകടം. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്അര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും പത്തനാപുരം ഭാഗത്ത് നിന്നും അടൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ രണ്ട് ബസിന്റെയും മുന്‍ഭാഗം പൂര്‍ണ്ണാമായും തകര്‍ന്നു. ആര്‍ക്കും ഗുരുതര പരിക്കില്ല.

Advertisements

Hot Topics

Related Articles