പത്തനംതിട്ട: അടൂരിലെ കേരളാ മെഡിക്കല്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ കെട്ടിടത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് നശിച്ചു. അടൂര്‍ കെ.എസ്.ആര്.ടി.സി. ജങ്ഷന് ഭാഗത്തെ ഔഷധി മരുന്നുകടയിലും വെള്ളംകയറി നാശനഷ്ടങ്ങള്‍ ഉണ്ടായി. പള്ളിക്കലാറും വലിയതോടും കരകവിഞ്ഞൊഴുകിയതോടെ അടൂര്‍ നഗരത്തില്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിലും സമീപഭാഗത്തും വെള്ളംകയറി.
അടൂര്‍-തട്ട-പത്തനംതിട്ട റോഡില്‍ അടൂര്‍ വലിയതോട് കരകവിഞ്ഞൊഴുകി വെള്ളക്കെട്ടുണ്ടായി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഇവിടെ ഗതാഗതക്രമീകരണം നടത്തി. എം.സി. റോഡില്‍ മഹാത്മ ജനസേവന കേന്ദ്രത്തിനുസമീപവും വെള്ളക്കെട്ടുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പറക്കോടും കോട്ടമുകളും ടി.ബി. ജങ്ഷനിലും വെള്ളക്കെട്ടുണ്ടായി. അടൂര്‍-തട്ട-പത്തനംതിട്ട റോഡില്‍ തട്ട റോഡിലേക്ക് തിരിയുന്നഭാഗത്ത് റോഡില്‍ വെള്ളം കയറിയത് ആദ്യമാണ്. പെട്ടന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കോടികളുടെ നഷ്ടമാണ് സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാരികള്‍ക്കും ഉണ്ടായത്. ഇവര്‍ക്ക് സഹായം നല്കാന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അടൂര്‍ നഗരസഭാ ചെയര്മാന് ഡി. സജി.