അടൂർ: മങ്ങാട്ട് സെന്റ് മേരീസ് ഓർത്തഡോക്‌സ് ദൈവാലയത്തിൽ മങ്ങാട്ട് പള്ളിപ്പെരുന്നാൾ ഡിസംബർ 23 മുതൽ 31 വരെ നടക്കും. ക്രിസ്തുമസ് ഈവ്, യൽദോപ്പെരുന്നാൾ, പിതൃസ്മരണ, കൊടിയേറ്റ്, ശിശുവധപ്പെരുന്നാൾ, പ്രദക്ഷിണം, വി.മൂന്നിൻമേൽ കുർബ്ബാന, നേർച്ചവിതരണം, പുതുവത്സരജാഗരണം എന്നിവ പെരുന്നാളിന്റെ ഭാഗമായി നടക്കും.
പരി ശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ദൈവാ ലയം നാനാ ജാതി മതസ്ഥരുടെയും അഭയ കേന്ദ്രമാണ്. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പള്ളി വികാരി ഫാ. ജെസ്റ്റിൻ ഏബ്രഹാം, ട്രസ്റ്റി റെജി മുല്ലയ്ക്കൽ, സഹവികാരി ഫാ.തോമസ് ഉമ്മൻ എന്നിവർ പെരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെരുന്നാളിന്റെ ഭാഗമായി ഡിസംബർ 23 ന് വൈകിട്ട് ആറിന് സന്ധ്യാസമസ്‌കാരം. തുടർന്നു യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ഈവ്. ക്രിസ്തുമസ് ദൂത്: റവ. ജോൺ മാത്യു നൽകും (ശാലേം മാർത്തോമ്മാചർച്ച്, ഏഴംകുളം).
ഡിസംബർ 24 വെള്ളിയാഴ്ച യൽദോപ്പെരുന്നാൾ നടക്കും. വൈകിട്ട് ആറിന് സന്ധ്യാ നമസ്‌കാരം നടക്കും. ക്രിസ്മസ് ദിനമായ ഡിസംബർ 25 ന് രാത്രി നമസ്‌കാരം, തീജ്വാലാ ശുശ്രൂഷ, സ്‌ളിബാ ആഘോഷം, പ്രഭാത നമസ്‌ക്കാരം, കുർബാന എന്നിവ നടക്കും. ഡിസംബർ 26 ന് രാവിലെ ആറിന് പ്രഭാത നമസ്‌ക്കാരം, ഏഴിന് തുടർന്ന് വി. കുർബ്ബാന, പിതൃസ്മരണ, പെരുന്നാൾ കൊടിയേറ്റ്, ഡിസംബർ 27 ന് തിങ്കളാഴ്ച ശിശുവധപ്പെരുന്നാൾ. 6.30 ന് പ്രഭാത നമസ്‌ക്കാരം, തുടർന്ന്, കുർബ്ബാന എന്നിവ നടക്കും.
ഡിസംബർ 28 ന് വൈകിട്ട് ആറിന് സന്ധ്യാനമസ്‌ക്കാരം : പെരുന്നാൾ പ്രദക്ഷിണം, പള്ളിയിൽ നിന്നും ആരംഭിച്ച് ഏഴംകുളം കുരിശടിയിൽ എത്തി തിരികെ പ്ലാന്റേഷൻ ജംഗ്ഷൻ, പനച്ചിവിള, കുളിയിക്കൽ, പാറയ്ക്കൽ, മങ്ങാട്, കിളിക്കോട്, ചായലോട് എത്തി വാഴോട്ട് വഴി തിരിച്ച് പള്ളി യിൽ എത്തുന്നു. ഡിസംബർ 29 ന് വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരം തുടർന്ന് പെരുന്നാൾ പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ച് പാറയ്ക്കൽ, മുരുകൻകുന്ന്, ആറുവിള, പാലക്കോട്, കുതിരമൺ കുരിശടിയിൽ എത്തി ധൂപപ്രാർത്ഥന യ്ക്കുശേഷം മരുതിമുട്, ആലേപടി, മങ്ങാട് കുരിശുംമൂട് എത്തി തിരികെ പള്ളിയിൽ എത്തുന്നു.
ഡിസംബർ 30 ന് വലിയ പെരുന്നാൾ നടക്കും. രാവിലെ ഏഴിന് പ്രഭാത നമസ്‌കാരം. എട്ടിന് വി.മൂന്നിൻമേൽ കുർബ്ബാന അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. തുടർന്ന് ആശിർവാദവും നേർച്ചവിതരണവും നടക്കും. തുടർന്നു, കൊടിയിറക്ക്.
ഡിസംബർ 31 ന് പുതുവത്സരജാഗരണം നടക്കും. വൈകിട്ട് ഏഴിന് സന്ധ്യാ നമസ്‌കാരം, പാട്ട്, വേദവായന, ധ്യാനപ്രസംഗം, രാത്രി നമസ്‌കാരം, തുടർന്നു വിശുദ്ധ കുർബാന.