അടൂർ: ജില്ലയിലെ പോലീസ് സംവിധാനം സിപിഎമ്മിൻ്റെ ചട്ടുകമായി മാറുന്നുവെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എം.ജി കണ്ണൻ പറഞ്ഞു.കേരളത്തിലെ ക്രമസമാധാന വിഴ്ചകളിൽ നോക്കു കുത്തിയായിരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ യൂത്ത് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം 140 നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന സമരം അടൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻ്റ് ഗോപു കരുവാറ്റ അദ്ധ്യക്ഷത വഹിച്ചു. അംജിത് അടൂർ, തൗഫീഖ് രാജൻ, രാഹുൽ കൈതയ്ക്കൽ, നിതീഷ് പന്നിവിഴ, സെബിൻ പൂഴിക്കാട്, ശ്രീലക്ഷ്മി ബിനു, അൽത്താഫ് റഷീദലി, അജിത് ഗോപാൽ, അഭിരാം കൈതയ്ക്കൽ ,അഖിൽ പന്നിവിഴ, ജിഷ്ണു.ജി.നായർ, ദിൽഷാദ്, ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.