ന്യൂഡൽഹി: മലയാളത്തിൽ അടുത്ത കാലത്ത് സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പൃഥ്വിരാജിന്റെ ആട് ജീവിതം..! മലയാളി സിനിമാ പ്രേക്ഷകർ കാത്തിരുന്ന ചിത്രം കലാമൂല്യം കൊണ്ടും, പ്രേക്ഷക പ്രശംസ കൊണ്ടും മനസ് നിറച്ചതായിരുന്നു. എന്നാൽ, സിനിമാ ദേശീയ അവാർഡ് നിർണ്ണയത്തിലേയ്ക്ക് എത്തിയപ്പോൾ പൂർണമായും തഴയുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ, മലയാളികൾക്കിടയിൽ വിവാദ വിഷയമായി മാറിയ ദി കേരള സ്റ്റോറിയ്ക്ക് ആകട്ടെ നിരവധി അവാർഡുകൾ ലഭിക്കുകയും ചെയ്തു. ചലച്ചിത്ര അവാർഡ് നിർണ്ണയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. പൃഥ്വിരാജിന്റെ ആട് ജീവിതം തഴയപ്പെടുകയും, ദി കേരള സ്റ്റോറി അവർഡിനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതാണ് വിവാദമായി മാറിയിരിക്കുന്നത്.

എന്ത് കൊണ്ട് കേരള സ്റ്റോറി..!
രാഷ്ട്രീയമായി അടക്കം ഏറെ വിവാദം സൃഷ്ടിച്ച സിനിമയായിരുന്നു കേരള സ്‌റ്റോറി. മലയാളികൾ സിനിമ റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതു തന്നെയാണ് ഇപ്പോൾ ദേശീയ സിനിമാ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കേരള സ്‌റ്റോറി അവാർഡുകൾ വാരിക്കൂട്ടാൻ കാരണമെന്നാണ് നിരൂപകർ പറയുന്നത്. മികച്ച സംവിധായകനുള്ള അവാർഡ് സുദീപ്‌തോ സെന്നിനും, മികച്ച ക്യാമറയ്ക്കുള്ള പുരസ്‌കാരം പ്രശാന്തനു മൊഹപത്രയ്ക്കും ലഭിച്ചത് ദി കേരള സ്റ്റോറിയിലൂടെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള സ്‌റ്റോറി എന്ന സിനിമ 71 ആ മത് ദേശീയ സിനിമാ അവാർഡ് നിർണ്ണയ ജൂറി തിരഞ്ഞെടുത്തത് ഇതിന്റെ നിലവിലെ കാലഘട്ടത്തിലെ പ്രസക്തി കൊണ്ടാണെന്നാണ് ജൂറി അഭിപ്രായപ്പെടുന്നത്. ഇത് ഇപ്പോഴത്തെ ഏറ്റവും വലിയ സാമൂഹിക പ്രശ്‌നത്തെ ചൂണ്ടിക്കാണിക്കുന്നതാണ് എന്ന ജൂറി വിലയിരുത്തുകയും ചെയ്തു. പാനലിലെ ഏക മലയാളിയുടെ ഏതിർ വോട്ട് നേടി, അവാർഡ് നിർണ്ണയ ജൂറിയിലെ ഭൂരിപക്ഷത്തിന്റെ വോട്ട് നേടിയാണ് കേരള സ്‌റ്റോറിയെ ്അവാർഡിന് പരിഗണിച്ചതും.

ആട് ജീവിതം അത്ര പോര..!
കേരള സ്‌റ്റോറിയ്ക്കു അവാർഡ് ലഭിക്കുമ്പോൾ തന്നെ വിവാദ വിഷയങ്ങളിൽ സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിച്ച പൃഥ്വിരാജിന്റെ ആട് ജീവിതത്തിനെ സമ്പൂർണമായും തഴഞ്ഞതും ചർച്ചയായിട്ടുണ്ട്. വിവിധ മേഖലയിലെ അവാർഡിനായി സിനിമ ജൂറിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, ഒരു അവാർഡിന് പോലും സിനിമ അർഹമായതേയില്ല. ആട് ജീവിതം എന്ന സിനിമയുടെ നിലവാരം മോശമാണ് എന്ന അഭിപ്രായമാണ് ജൂറി അംഗങ്ങൾ സ്വീകരിച്ചത്. ജൂറി ചെയർമാൻ അശുതോഷ് ഗൗരീക്കർ സിനിമ ഗോവ ചലച്ചിത്രമേളയിൽ കണ്ടിരുന്നു. സിനിമയുടെ കഥയും, അത് നിർമ്മിക്കാൻ സ്വീകരിച്ച രീതിയും ആശങ്കകൾ ഉയർത്തുന്നതാണ് എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആട് ജീവിതത്തിന്റെ പാത്രസൃഷ്ടിയും കഥ പറയുന്ന രീതിയും നിർമ്മാണവും ഒട്ടും സ്വാഭാവികമായില്ലെന്നും , അഭിനയം ഒട്ടും സ്വാഭാവികമായി പ്രതിഫലിച്ചില്ലെന്നും അവാർഡ് കമ്മിറ്റി കണ്ടെത്തിയതായി പറയുന്നു.
ചിത്രത്തിലെ പെരിയോനെ റഹ്മാനെ എന്ന ഗാനം അവാർഡിനായി അയച്ചിരുന്നു. എന്നാൽ, കൃത്യമായി ഗാനത്തിന്റെ തർജമ ലഭിക്കാതിരുന്നതിനാൽ ഇതും അവാർഡിന് പരിഗണിച്ചില്ലെന്നാണ് വിവരം.

രാഷ്ട്രീയം വ്യക്തം
കേരള സ്റ്റോറിയ്ക്ക് അവാർഡ് നൽകുകയും, ആട് ജീവിതത്തിന് അവാർഡ് നൽകാതിരിക്കുകയും ചെയ്തതോടെ കേരളത്തിലെ രാഷ്ട്രീയം തന്നെയാണ് അവാർഡ് നിർണ്ണയ ജൂറി ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ്. വിവിധ വിവാദ വിഷയങ്ങളിൽ പ്രതികരണങ്ങളുമായി കളം നിറഞ്ഞ പൃഥ്വിരാജ് നേരത്തെ തന്നെ സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറിയിട്ടുണ്ട്. ഇത് കൂടാതെയാണ് മോഹൻലാൽ ചിത്രം ലൂസിഫറിലൂടെ സംഘപരിവാറിന്റെ ഗുജറാത്ത് കലാപത്തെ ലക്ഷ്യമിട്ടുള്ള പ്രയോഗങ്ങളും വന്നത്. ഏതായാലും പുതിയ വിവാദത്തിനാണ് സിനിമാ അവാർഡ് വഴി തെളിച്ചിരിക്കുന്നത്…!!