തിരുവനന്തപുരം :മൂന്നാം ക്ലാസ് പരീക്ഷയിൽ ‘സ്പൂണും നാരങ്ങയും’ കളിക്ക് നിയമാവലി തയ്യാറാക്കാൻ നൽകിയ ചോദ്യത്തിന് “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” എന്ന വ്യത്യസ്ത നിയമം ചേർത്തു എഴുതിയതിനാലാണ് അഹാൻ ശ്രദ്ധ നേടിയത്. ഏറ്റവും ജനാധിപത്യപരമായൊരു കളി അവതരിപ്പിക്കാൻ സാധിച്ച അഹാന്റെ സാമൂഹികബോധം നിയമസഭാ സ്പീക്കർ എ. എൻ. ഷംസീറിനെ ആകർഷിച്ചു.സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് അഹാൻ നിയമസഭയിലെത്തി. രാവിലെ സ്പീക്കറുടെ വസതിയായ നീതിയിൽ എത്തി സ്പീക്കറോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് നിയമസഭയിലെത്തി സഭാ നടപടികൾ നേരിട്ട് കണ്ടു. സ്പീക്കറുടെ ചേംബറിലും കുറച്ച് സമയം ചിലവഴിച്ച അഹാനെ സ്‌നേഹസമ്മാനങ്ങൾ നൽകി യാത്രയാക്കി.കുഞ്ഞുങ്ങൾക്ക് ഉയർന്ന് ചിന്തിക്കാനും സമഭാവനയോടെ വളരാനുമുള്ള ഒരു പ്രചോദനമായിരിക്കും സ്പീക്കറും അഹാനും തമ്മിലുണ്ടായ ഈ കൂടിക്കാഴ്ച.
ജയിച്ചവർ തോറ്റവരെ കളിയാക്കരുത്; എന്ന നിയമം കൊണ്ടുവന്ന അഹാൻ നിയമസഭയിലെത്തി

Previous article

