അഡ്വ. വർഗീസ് മാമ്മൻ യുഡിഎഫ് പത്തനംതിട്ട ചെയർമാൻ

യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായി കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫിന്റെ നിർദ്ദേശപ്രകാരം കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വർഗീസ് മാമ്മനെ നിയമിച്ചതായി യൂഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു.
കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും പാർട്ടി സംസ്ഥാന ഉന്നതാധികര സമിതി അംഗവുമായ അഡ്വ. വർഗീസ് മാമ്മൻ കേരളാ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്, ജില്ലാ ജന:സെക്രട്ടറി ,സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം,ഉന്നതാധികാര സമിതി അംഗം, സ്റ്റേറ്റ് അഡ്വൈസർ, തിരുവല്ല നിയോജക മണ്ഡലം ഏകോപന സമിതി അംഗം, യുഡിഎഫ് പത്തനംതിട്ട ജില്ല ഏകോപന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ലാ ബാറിലെ അഭിഭാഷകനായ അഡ്വ. വർഗീസ് മാമ്മൻ മലങ്കര മാർത്തോമ്മാ സഭയുടെ മുൻ ആത്മായ ട്രസ്റ്റി കൂടി യാണ്.

Advertisements

Hot Topics

Related Articles