കോട്ടയം: പി.വി അൻവർ എം.എൽ.എയ്ക്കു പിന്നാലെ അഡ്വ.ജയശങ്കറിന് എതിരെ കടുത്ത വിമർശനവുമായി പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ. കഴിഞ്ഞ ദിവസം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയ്ക്ക് എതിരെ മോശമായ ഭാഷയിൽ കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ജയശങ്കറിന് എതിരെ രൂക്ഷമായ വിമർശനവുമായി അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ രംഗത്ത് എത്തിയിരിക്കുന്നത്.
പി.സി ജോർജിന്റെ കയ്യിൽ നിന്നോ മറ്റാരുടെയെങ്കിലും കയ്യിൽ നിന്നോ അച്ചാരം വാങ്ങിയിട്ടുണ്ടെങ്കിൽ അതങ്ങ് കയ്യിൽ വച്ചാൽ മതി എന്ന ആമുഖത്തോടെയാണ് അഡ്വ.ജയശങ്കറിന് എതിരെ അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ വിമർശനം ആരംഭിക്കുന്നത്. താൻ കേരള നിയമസഭയിൽ എത്തിയത് പൂഞ്ഞാറിലെ ജനങ്ങളുടെ അംഗീകാരത്തോട് കൂടിയാണ്. അല്ലാതെ ഓടുപൊളിച്ചല്ലെന്ന് പറയുന്നു അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ. കഴിഞ്ഞ പത്ത് മുപ്പത് വർഷത്തോളമായി പൊതു രംഗത്ത് നിലനിൽക്കുകയാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് മുതൽ മത്സര രംഗത്തുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങൾക്ക് വേണ്ടി എങ്ങിനെ കാര്യങ്ങൾ ചെയ്യണമെന്ന് അഡ്വ.ജയശങ്കർ എനിക്ക് ക്ലാസെടുക്കാൻ പോരേണ്ടെന്ന് കുളത്തുങ്കൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ദേഹം വക്കീലാണ് എന്ന് പറയുന്നു. അഭിഭാഷകർക്ക് രണ്ട് രീതിയിലുള്ള അഭിപ്രായ പ്രകടനവും വാദഗതികളും ഉണ്ട്. രണ്ട് വശവും കേട്ടിട്ട് നിഷ്പക്ഷവും നീതി പൂർവവുമായ വിലയിരുത്തൽ നടത്താം. അല്ലെങ്കിൽ ആരുടെയെങ്കിലും കാശ് വാങ്ങിയിട്ട് പക്ഷം ചേർന്ന് ഫീസ് വാങ്ങി അവർക്ക് വേണ്ടി നടത്തുന്ന വാഹക കസർത്തും നടത്താം. ഈ കാര്യത്തിൽ മാധ്യമപുങ്കവനായ അഡ്വ.ജയശങ്കർ ചെയ്തിരിക്കുന്നത് ഞാൻ രണ്ടാമത് പറഞ്ഞതാണ് എന്നാണ് ഞാൻ പറയുന്നതെന്നും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറയുന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വിമർശന വീഡിയോ ഇവിടെ കാണാം –