വയനാട്: വയനാട്ടില്‍ ആദിവാസി ഗോത്രമഹാ സഭയുടെ നേതൃത്വത്തില്‍ ഭൂസമരം. വയനാട് സുല്‍ത്താന്‍ ബത്തേരി ഇരുളം വില്ലേജിലെ മരിയനാട് എസ്റ്റേറ്റില്‍ ആദിവാസികള്‍ കുടില്‍ കെട്ടി സമരം ആരംഭിച്ചു. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. കൃഷി ഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് നല്‍കണമെന്ന മുദ്രാവാക്യമുയര്‍ത്തികൊണ്ടാണ് സമരം.
ഇരുളം മരിയനാട് എസ്റ്റേറ്റില്‍ വനവികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 235 ഏക്കര്‍ എസ്റ്റേറ്റിലാണ് ആദ്യഘട്ടത്തില്‍ സമരം ആരംഭിച്ചത്. മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കടക്കം അര്‍ഹമായ ഭൂമി പതിച്ചു നല്‍കുന്നതിന് രണ്ട് പതിറ്റാണ്ടിനു ശേഷവും സര്‍ക്കാര്‍ അലംഭാവം തുടരുന്നുവെന്നും ഇതാണ് സമരത്തിനിറങ്ങാന്‍ ഇടയാക്കിയതെന്നും സമരത്തില്‍ പങ്കെടുക്കുന്നവര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുത്തങ്ങ തങ്ങളെ ഭയപ്പെടുത്തുന്നില്ല. മരണം വരെ സമരം തുടരും. ഞങ്ങള്‍ക്ക് എവിടെയെങ്കിലും ജീവിക്കണ്ടേ. മക്കള്‍ക്ക് ജീവിക്കണ്ടേ. കുറച്ച് മണ്ണ് മാത്രമാണ് ആവശ്യം. പൊലീസ് വന്നോട്ടെ ഭയമില്ല. പേടിയൊക്കെ പണ്ടായിരുന്നുവെന്നും സമരത്തിനിറങ്ങിയ ആദിവാസി സ്ത്രീകള്‍ അടക്കമുള്ളവര്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഇരുളം ഭൂസമര സമിതിയും ആദിവാസി ഗോത്രമഹാ സഭയും അടക്കമുള്ള സംഘടനകളുടെ തീരുമാനം.