ദില്ലി: ഇന്ത്യയിലുള്ള സേവനം അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ അഫ്ഗാൻ എംബസി. സർക്കാരിൽ നിന്ന് മതിയായ പിന്തുണയില്ലെന്നും അതിനാൽ സേവനം നിർത്തുകയാണെന്നും വാർത്താ കുറിപ്പിലൂടെ അറിയിച്ചു. സർക്കാരിൽ നിന്ന് മതിയായ പിന്തുണയില്ല. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചതും തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, എംബസിയിലെ ആഭ്യന്തര പ്രശ്നമാണ് എംബസി പൂട്ടുന്നതിന് പിന്നിലുള്ള കാരണമെന്ന പ്രചാരണം വാർത്താകുറിപ്പിൽ നിഷേധിക്കുന്നുണ്ട്.
Advertisements