കാബൂൾ : താലിബാൻ ഭരണം വന്നതിനു ശേഷം പല മാറ്റങ്ങളും അഫ്ഗാനിസ്ഥാനിൽ നടപ്പാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ മൊബൈൽ ഫോണുകളുടെ ഉപയോഗം നിരോധിച്ചതായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിരവധി ഫോണുകൾ കൂട്ടി, നിലത്തിട്ട് ചവിട്ടി നശിപ്പിക്കുന്നതിന്റെ ഒരു വീഡിയോയും ഒപ്പമുണ്ട്. കറുത്ത യൂണിഫോം ധരിച്ച കുറച്ചുപേർ നിലത്തിട്ടിരിക്കുന്ന മൊബൈൽ ഫോണുകൾ കാലുകൊണ്ട് വാരിക്കൂട്ടുന്നതും, ചവിട്ടി നശിപ്പിക്കുന്നതും ഈ ദൃശ്യത്തിൽ കാണാം.
താലിബാൻ മൊബൈൽ ഫോണുകൾ നിരോധിച്ചുകൊണ്ട് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നന്വേഷിച്ചു. എന്നാൽ അടുത്തൊന്നും അത്തരം ഒരു തീരുമാനം പ്രഖ്യാപിച്ചതായി ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല. താലിബാൻ മൊബൈൽ ഫോണുകൾ നിരോധിച്ചുകൊണ്ട് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നന്വേഷിച്ചു. എന്നാൽ അടുത്തൊന്നും അത്തരം ഒരു തീരുമാനം പ്രഖ്യാപിച്ചതായി ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, വീഡിയോയുടെ ഉറവിടം പരിശോധിക്കുന്നതിനായി, വീഡിയോയുടെ തലക്കെട്ടിൽ പറയുന്ന വിവരങ്ങളും അതുമായി ബന്ധപ്പെട്ട മറ്റു കീവേർഡ്സും ഉപയോഗിച്ച് ഇന്റർനെറ്റിൽ സെർച്ച് ചെയ്തു. പ്രചരിക്കുന്ന വീഡിയോയ്ക്ക് സമാനമായ കുറച്ച് വീഡിയോകൾ കണ്ടെത്തി. മലയാളികൾ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ളവരും ഈ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. താഴെ നൽകിയിട്ടുള്ളതുപോലുള്ള പല തലക്കെട്ടുകളിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്,
‘Horror in Afghanistan mobile phones ban by Taliban’
അന്വേഷണത്തിൽ ദൃശ്യങ്ങൾക്ക് കൂടുതൽ വ്യക്തതയുള്ള വീഡിയോകൾ ലഭിച്ചു. അതിൽ നിന്ന് ദൃശ്യത്തിലെ ആളുകളുടേത് താലിബാൻ രീതിയിലുള്ള വസ്ത്രധാരണമല്ല എന്ന് കണ്ടെത്തി
0.15 സെക്കന്റ് ആകുമ്പോൾ വീഡിയോയിലെ യൂണിഫോം ധാരിയായ ഒരാളുടെ കൈയിൽ ഒരു ബാഡ്ജ് കാണാം. അതിന്റെ സ്ക്രീന്ഷോട്ട് എടുത്ത് മാഗ്നിഫൈയിങ് ടൂൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ, അത് പാകിസ്താൻ പതാകയാണെന്ന് വ്യക്തമായി. കൂടാതെ, പാക്കിസ്താൻ കസ്റ്റംസിന്റെ ബാഡ്ജും യൂണിഫോമിൽ ധരിച്ചിട്ടുണ്ടെന്ന് കാണാം. അങ്ങനെ, വീഡിയോയിലുള്ളത് പാകിസ്താനിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തി.
വീഡിയോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി, കീ ഫ്രയിംസ് എടുത്ത് റിവേർസ് ഇമേജ് സെർച്ച് നടത്തി. പ്രചരിക്കുന്ന വീഡിയോ 2021 ഡിസംബറിലാണ് ആദ്യമായി ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യപ്പെട്ടത് എന്ന് കണ്ടെത്തി. പാകിസ്താനിൽ നിന്നുള്ളതാണ് പ്രസ്തുത വീഡിയോ. കറാച്ചിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത് വസ്തുക്കൾ നശിപ്പിക്കുന്ന പാകിസ്താൻ കസ്റ്റംസ് ഡിസ്ട്രര്ക്ഷൻ സെറിമണിയുടേതാണ് ഈ ദൃശ്യം. 2021 ഡിസംബർ 29നാണ് ഇത് നടന്നത്.