ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കാൻ പള്ളം ബ്ലോക്ക് പഞ്ചായത്തും; പരിശീലന പരിപാടി കോട്ടയത്ത് നടന്നു

വടവാതൂർ : മനുഷ്യ ആരോഗ്യത്തിനും കാർഷിക വിളകൾക്കും വലിയ ഭീഷണിയായി മാറിയ ആഫ്രിക്കൻ ഒച്ചുകളെ നിയന്ത്രിക്കുന്നതിനുള്ള പരിശീലന പരിപാടി പള്ളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സാബു പുതുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി അനിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളും,കൃഷി, ആരോഗ്യം, കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു. ആഫ്രിക്കൻ ഒച്ചുകൾ പ്രദേശത്ത് അനിയന്ത്രിതമായി പെരുകുന്നത് ഒട്ടുമിക്ക കാർഷിക വിളകളെയും ഗുരുതരമായി ബാധിക്കുകയും കർഷകർക്കും പ്രദേശവാസികൾക്കും കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടു.ഇവ പെരുകുന്നത് മനുഷ്യരെ പ്രത്യേകിച്ച് കുട്ടികളിൽ മസ്തിഷ്‌ക ജ്വരം പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥിതിഗതികൾ നിയന്ത്രണം വിടുന്നതിന് മുമ്പേ ഇവയെ ജൈവകെണികളിലൂടെ നിയന്ത്രിക്കുന്നതിനുള്ള കർമ്മപദ്ധതി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ നടത്തി. വിവിധ മാർഗങ്ങളിലൂടെ ഇവയെ എങ്ങനെ നശിപ്പിക്കാം എന്നത് സംബന്ധിച്ച് പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് സൂപ്പർവൈസർ ജഫ്രി ജേക്കബ് ക്ലാസ് എടുത്തു. ഇരുപത്തിയാറാം തീയതി ഗ്രാമപഞ്ചായത്ത് തലത്തിലും വാർഡതലങ്ങളിലുംലും പരിശീലന പരിപാടികൾ നടത്തി തുടർച്ചയായ ഏഴ് ദിവസം ഒച്ചുകളെ നശിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു ഉത്തമൻ ബി നന്ദി പറഞ്ഞു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.