കോട്ടയം : കോട്ടയം ജില്ലയിൽ ആർപ്പുക്കര, മുളക്കുളം പഞ്ചായത്തുകളിൽ രണ്ട് സ്വകാര്യ പന്നിഫാമുകളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധ സ്ഥിതീകരിച്ചു. ജില്ലാ കളക്ടർ ഡോ.പി. കെ. ജയശ്രീയുടെ ഉത്തരവ് പ്രകാരം ടി ഫാമുകളിലെ പന്നികളെ ദയാവധം ചെയ്ത് സംസ്കരിച്ചു. 181 പന്നികളെയാണ് ദയാവധം ചെയ്തത്. ആർപ്പൂക്കരയിൽ 31 മുതിർന്ന പന്നികളേയും , ആറ് മാസത്തിൽ താഴെയുള്ള 67 പന്നികളെയും
ദയാവധം നടത്തി സംസ്ക്കരിച്ചു. ഫാമും പരിസരവും അണുവിമുക്തമാക്കി. മുളക്കുളത്ത് 50 മുതിർന്ന പന്നികളേയും ആറ് മാസത്തിൽ താഴെയുള്ള 33 എണ്ണത്തെയും ദയാവധം നടത്തി സംസ്ക്കരിച്ചു. ഫാമും പരിസരവും അണുവിമുക്തമാക്കി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആർപ്പുക്കരയിൽ കഴിഞ്ഞമാസം 11നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. 26ന് സാമ്പിൾ ശേഖരിക്കുകയും 28ന് ഇത് ബാംഗ്ലൂരിലേക്ക് അയക്കുകയും ചെയ്തു. ഇന്നലെയാണ് പന്നിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം പുറത്തുവന്നത്. തുടർന്ന് ദയാവധം നടത്തി പന്നികളെ സംസ്കരിക്കുകയായിരുന്നു.
മുളക്കുളത്തെ ഫാമിൽ 13 ന് ആണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. 26 സാമ്പിൾ കളക്ട് ചെയ്യുകയും 28ന് ബാംഗ്ലൂരിലേക്ക് അയക്കുകയും ഇന്നലെ രോഗം സ്ഥിരീകരിക്കുകയും ആയിരുന്നു. തുടർന്നാണ് ഇന്ന് നടപടികൾ സ്വീകരിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ ടാസ്ക് ഫോഴ്സ് അംഗങ്ങളായ ഡോ.ഫിറോസ് , ഡോ. ജേക്കബ് മാത്യു, ഡോ.സജി തോപ്പിൽ , ഡോ.ബിനോയ് ജോസഫ് , ഡോ. ബിന്ദു രാജ്, ഡോ.ശരത് കൃഷ്ണൻ , ഡോ. സുനിൽ. ബി, ഡോ.ബിനു ജോസിലിൻ, ഡോ. ജിംസി ജോസഫ് ,ലൈവ് സ്റ്റോക് ഇൻസ്പെക്ടർ രജനി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ജില്ലാ എപി ഡിമിയോളജിസ്റ്റ് ഡോ. രാഹുൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.