പത്തനംതിട്ടയിൽ വീണ്ടും ആഭിചരക്രിയ ;പ്രതി ഇലന്തൂർ നരബലി സമയത്ത് അറസ്റ്റ് ചെയ്തിരുന്നു ശോഭന ;പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്ന് പരാതി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ വീണ്ടും ആഭിചാരക്രിയകൾ. മുമ്പ് പോലീസ് പിടിയിലായ ശോഭനയുടെ വീട്ടിൽ ആണ് പൂജകൾ നടക്കുന്നത്. പൂജകളുടെ പണം നൽകിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. മന്ത്രവാദ കേന്ദ്രത്തിലേക്ക് സിപിഎം പ്രതിഷേധം നടത്തി.

Advertisements

മൂന്നുപേരെയാണ് ഇവർ വീട്ടിനുള്ളിൽ പൂട്ടിയിട്ടത്. മൂന്ന് പേരിൽ 7 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. പത്തനാപുരം സ്വദേശികളെ ആണ് പൂട്ടിയിട്ടത്. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം ആണ് മന്ത്രവാദ കേന്ദ്രത്തിൽ ഉണ്ടായിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചു ദിവസം ആയി പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നു കുടുംബം പറഞ്ഞു. തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ചില പൂജകളും നടന്നു. ചില സാമ്പത്തിക തർക്കങ്ങൾ ആണ് പൂട്ടിയിടാൻ കാരണം. മന്ത്രവാദ കേന്ദ്രം നടത്തുന്ന ശോഭനയും തട്ടിപ്പ് കേസ് പ്രതി അനീഷും തമ്മിലാണ് സാമ്പത്തിക ഇടപാട്.

ഇലന്തൂർ നരബലി സമയത്ത് നാട്ടുകാരുടെ പരാതിയെ തുടർന്ന് ശോഭനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആണ് വീണ്ടും പൂജകൾ തുടങ്ങിയത്. പൂട്ടിയിട്ട നിലയിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പോലീസ് എത്തി കൊണ്ട് പോയി. സിപിഎം പ്രവർത്തകർ പൂജകൾ നടക്കുന്ന വീട് അടിച്ചു തകർത്തു. കതക് പൊളിച്ചാണ് സിപിഎം പ്രവർത്തകർ അകത്തു കയറിയത്. കേന്ദ്രം നടത്തുന്ന ശോഭനയും ഉണ്ണികൃഷ്‌ണനും സ്ഥലത്ത് ഉണ്ടായിരുന്നില്ല.

Hot Topics

Related Articles