കോട്ടയം: ഗുരുദേവ സമാധി ദിനാചരണത്തിന്റെ ഭാഗമായി ശാഖാ അംഗത്തിന്റെ വീട്ടിൽ ഉത്പന്നപ്പിരിവിന് എത്തിയ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറിയെ ഫോണിൽ വിളിച്ച് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അടക്കം കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞതായി പരാതി. പൂവേലിൽ ഗോൾഡ് ഉടമ കാരാപ്പുഴ പൂവേലിൽ വീട്ടിൽ അരുണിനെതിരെയാണ് എസ്.എൻ.ഡി.പി യോഗം പുത്തനങ്ങാടി ശാഖാ സെക്രട്ടറി അടക്കമുള്ളവർ പരാതി നൽകിയിരിക്കുന്നത്. സമാധിദിനാചരണത്തിന്റെ ഭാഗമായി എത്തിയവരെയാണ് ഇത്തരത്തിൽ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞതായി പരാതി ഉയർന്നിരിക്കുന്നത്.
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനമായ ഇന്ന് പുത്തനങ്ങാടി എസ്.എൻ.ഡിപി യോഗം 5679 ആം നമ്പർ ശാഖയിലെ ഭാരവാഹികൾ സെക്രട്ടറി രാഹുൽ രഘുനാഥിന്റെ നേതൃത്വത്തിലാണ് ശാഖാ അംഗങ്ങളുടെ വീട്ടിൽ ഉത്പന്നപ്പിരിവിനായി എത്തിയത്. പ്രദേശത്തെ പുത്തൻപറമ്പിൽ വീട്ടിലും രാഹുൽ അടക്കമുള്ളവർ പിരിവിനായി എത്തി. ഈ സമയം ഇവിടെ വച്ച് ഗൃഹനാഥയുമായി മുൻപ് ശാഖയുടെ പിരിവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ സംസാരം ഉണ്ടായി. ഇതേ തുടർന്ന് ശാഖാ അംഗങ്ങൾ അതിവേഗം ഈ വീട്ടിൽ നിന്നും മടങ്ങിപ്പോരുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇതിന് ശേഷം അരുൺ എന്നയാൾ ശാഖാ സെക്രട്ടറിയുടെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന്, ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചു. ഇതിന് ശേഷം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പോലും കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയുമായിരുന്നു. ഈ വിഷയത്തിൽ അംഗങ്ങളുടെയും ശാഖാ ഭാരവാഹികളുടെയും അഭിപ്രായം കേട്ട ശേഷം രാഹുലും പ്രസിഡന്റ് വി.കെ ശശികുമാറും കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ കുന്നത്ത്കളത്തിൽ ജുവലറിയിൽ ജോലി നോക്കിയിരുന്ന അരുൺ കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് തകർന്നതിന് ശേഷമാണ് പൂവേലിൽ ഗോൾഡ് എന്ന പേരിൽ സ്ഥാപനം ആരംഭിച്ചത്. പുതുപ്പള്ളിയിൽ ശാഖ അടക്കം ഇദ്ദേഹം തുറന്നിട്ടുണ്ട്. സംഭവത്തിൽ പുത്തനങ്ങാടി എസ്.എൻ.ഡിപി യോഗം 5679 ആം നമ്പർ ശാഖ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ശാഖാ സെക്രട്ടറിയെ അസഭ്യം പറഞ്ഞയാൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നു ശാഖാ കമ്മിറ്റി ആവശ്യപ്പെട്ടു.