കോട്ടയം: കേരളത്തിലെ കർഷക പെൻഷൻ വാങ്ങുന്നവരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും കർഷക പെൻഷൻ 10000 രൂപ ആക്കി വർദ്ധിപ്പിക്കണമെന്നും 60 വയസ്സു കഴിഞ്ഞ മുഴുവൻ കർഷകർക്കും പെൻഷൻ ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ് ടി.എം. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് പി.ഒ വർക്കി, വൺ ഇന്ത്യ പെർഷൻ സംസ്ഥാന പ്രസിഡന്റ് ക്യാപ്റ്റൻ ജോർജ് ജോസഫ്, എം.എം.ഉമ്മൻ, കെ.എ. ഗോപാലകൃഷ്ണൻ നായർ, ജോർജ് ജോസഫ് തെള്ളിയിൽ, ദേവസ്യാച്ചൻ തെടനാട്, കെ.റ്റി.സ്കറിയാ, വി.ആർ. മോഹനൻ, ജോപ്പൻ, ജോസ് അയർകുന്നം, വി.റ്റി. മത്തായി, കോരുള മുട്ടത്തുകര, വി.ജെ.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.