അഗ്നിപഥിൽ പ്രതിഷേധം കനക്കുന്നു: റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തി ട്രെയിനുകൾക്ക് തീ വെച്ച് യുവാക്കൾ; പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അഗ്‌നിപഥിൽ പ്രതിഷേധം കനക്കുന്നു. തെക്കേ ഇന്ത്യയിലും വ്യാപക പ്രതിഷേധം ഉയരുന്നു. തെലുങ്കാനയിലെ സെക്കന്തരാബാദിലും, ഫരീദാബാദിലും നിരോധനാജ്ഞ. മൊബൈൽ ഇന്റർനെറ്റ് സേവനം തടഞ്ഞു.
ഉത്തർപ്രദേശിലെ ബലിയിൽ നിർത്തിയിട്ടിരുന്ന ട്രെയിന് തീ വച്ചു. ജമ്മു താവി എക്‌സ്പ്രസിന്റെ രണ്ട് ബോഗികൾക്കാണ് അക്രമകാരികൾ തീയിട്ടത്.

Advertisements

ഇതിനിടെ, ഹ്രസ്വകാലത്തേക്ക് യുവാക്കളെ സേനയിൽ നിയമിക്കുന്ന ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കേന്ദ്രവും രംഗത്തിറങ്ങിയിട്ടുണ്ട്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി കേന്ദ്ര സർക്കാർ കുറച്ചു. പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി 23 വയസിലേക്കാണ് ഉയർത്തിയത്. ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വർഷമായി റിക്രൂട്ട്‌മെൻറ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നൽകുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു

Hot Topics

Related Articles