അഗ്നിപഥിനെച്ചൊല്ലി തെരുവിലിറങ്ങി യുവാക്കൾ; ട്രെയിനുകൾ റദ്ദ് ചെയ്യുന്നു; വ്യാപകമായ അക്രമവും തീവെയ്പ്പും

ന്യൂഡൽഹി : അഗ്‌നിപഥ് റിക്രൂട്ട്‌മെന്റിനെതിരായ പ്രതിഷേധം ഏറ്റവുംകൂടുതൽ ബാധിച്ചത് റെയിൽവേയെ. കേന്ദ്രസർക്കാരിനുള്ള പ്രതിഷേധത്തിനായി റെയിൽവേസ്റ്റഷനുകൾ തിരഞ്ഞെടുത്തതോടെ പല ട്രെയിൻ സർവീസുകളും നിറുത്തി വച്ചു. ഇതു വരെ 340 ട്രെയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചതായി റെയിൽവേ അറിയിച്ചു. . 94 മെയിൽ എക്‌സ്പ്രസും 140 പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. 65 മെയിൽ എക്‌സ്പ്രസും 30 പാസഞ്ചർ ട്രെയിനുകളും ഭാഗികമായി റദ്ദാക്കി. 11 മെയിൽ എക്‌സ്പ്രസുകൾ വഴി തിരിച്ചു വിട്ടു.
ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈസ്റ്റ് സെൻട്രൽ റെയിൽവേയെ ആണ് പ്രതിഷേധം കൂടുതൽ ബാധിച്ചത്. നോർത്ത് ഫ്രോണ്ടിയർ റെയിൽവേയും നിരവധി സർവീസുകൾ റദ്ദാക്കി.പ്രതിഷധങ്ങളെത്തുടർന്ന് എത്ര നഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് റെയിൽവേ അറിയിച്ചു.
അതേസമയം റെയിൽവെ വസ്തുവകകൾ ആക്രമിക്കരുതെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷണവ് അഭ്യർത്ഥിച്ചു.

Advertisements

Hot Topics

Related Articles