അഗ്നി പഥ് ; പദ്ധതിയിൽ മാറ്റത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ

ഡല്‍ഹി: അഗ്നിപഥ് പദ്ധതിയില്‍ ഘടനാപരമായ മാറ്റത്തിന് ആലോചിച്ച്‌ കേന്ദ്രസർക്കാർ. അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ക്ക് സേന കേന്ദ്രസർക്കാരിനോട് നിർദേശിച്ചേക്കും.പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങള്‍ ഒഴിവാക്കാൻ ഉള്ള പരിഷ്കരണങ്ങള്‍ ആകും നടപ്പാക്കുക. ഇക്കാര്യത്തില്‍ സേനകള്‍ക്കുള്ളില്‍ ചർച്ച നടക്കുന്നതായി സൂചനയുണ്ട്. നാലുവർഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം 50 ശതമാനംപേരെ ഉള്‍പ്പെടുത്തുന്നതാണ് പ്രധാന പരിഗണനകളിലൊന്ന്.

Advertisements

അപേക്ഷിക്കാനുള്ള പ്രായപരിധി 21-ല്‍നിന്ന് 23 ആയി ഉയർത്തുന്നതും ചർച്ചയിലുണ്ടെന്നാണ് വിവരം. ബിരുദധാരികള്‍ക്കും അപേക്ഷിക്കാൻ വഴിയൊരുക്കുന്നതാകും നീക്കം. ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ അഗ്നിപഥ് പദ്ധതി വീണ്ടും വിവാദവിഷയമായിരിക്കുകയാണ്. പദ്ധതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അഗ്നിവീറുകള്‍ കൊല്ലപ്പെട്ടാല്‍ മറ്റു സൈനികർക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും അത് പക്ഷപാതപരമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഗ്നിവീർ വിവാദത്തില്‍ സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ് രാഹുല്‍ ഗാന്ധി. അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നല്‍കിയിട്ടില്ലെന്നും വെറും ഇൻഷുറൻസ് തുകയില്‍ മാത്രം ധനസഹായം ഒതുക്കാൻ നോക്കുകയാണെന്നുമാണ് ആരോപണം. രാഹുല്‍ ഗാന്ധിയുടെ ഈ വാദം നേരത്തെ കരസേന തള്ളിയിരുന്നു. 98 ലക്ഷം രൂപ നല്കിയെന്നും ബാക്കിയുള്ള 67 ലക്ഷം രൂപയ്‌ക്ക് പൊലീസ് ക്ലിയറൻസിനായി കാക്കുകയാണെന്നും സേന വിശദീകരിച്ചിരുന്നു. എന്നാല്‍ ഇൻഷുറൻസും ധനസഹായവും ഒന്നല്ല എന്നാണ് അജയ് കുമാറിൻറെ അച്ഛൻറെ വിഡിയോ പങ്കുവച്ച്‌ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.