അയ്മനം: കേന്ദ്ര സർക്കാരിന്റെ അഗ്നിപദ്ധ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടയംപടി പോസ്റ്റ് ഓഫീസിനു മുൻപിൽ സത്യാഗ്രഹം നടത്തി. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ ജി ഹരിദാസ് അധ്യക്ഷത വഹിച്ചു.
Advertisements
അഡ്വ.ജി ഗോപകുമാർ,ഡോ.കെ.എം ബന്നി, ജയ്മോൻ കരീമഠം, ജോറോയി പൊന്നാറ്റിൽ, സെബാസ്റ്റ്യൻ കെ.എ, സിനു ജോൺ, പ്രദീപ് കുമാർ, എം പി ദേവപ്രസാദ്, ജസ്റ്റിൻ ജോസഫ്, സുധാകരൻ നായർ, മോഹൻസി ചതുരച്ചിറ, വി എ വർക്കി, ജെയിംസ് പാലത്തൂർ, അരുൺ ഫിലിപ്പ്, അന്നമ്മ മാണി, റോസ്ലി റ്റോമിച്ചൻ, റേയ്ച്ചൽ ജേക്കബ്, സവിത ജോമോൻ എന്നിവർ പ്രസംഗിച്ചു.