ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് മടങ്ങിയ ഗാനമേള സംഘത്തിൻറെ വാഹനം അപകടത്തിൽപ്പെട്ടു : ഡ്രൈവർ മരിച്ചു

റാന്നി: പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിൽ ഗാനമേള അവതരിപ്പിച്ച് മടങ്ങിയ സംഘത്തിലെ അംഗങ്ങൾ സഞ്ചരിച്ച കാർ പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം ജംക്ഷനും വാളിപ്ലാക്കൽ പടിക്കും മധ്യേ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. നെയ്യാറ്റിൻകര നിലമാമൂട് സ്വദേശി റിട്ട. സി എസ് എ ഇവാഞ്ചലിസ്റ്റ് രാജുവിൻ്റെ മകൻ കൊച്ചാപ്പു എന്നു വിളിക്കുന്ന ബീനറ്റ് ( 21 ) ആണ് മരിച്ചത്.

Advertisements

അപകടത്തിൽ പരിക്കേറ്റ നെടുമങ്ങാട് കോക്കോതമംഗലം സ്വദേശി ഡ്രമ്മർ കിച്ചു, ഗിറ്റാറ്റിസ്റ്റ് അടൂർ സ്വദേശി ഡോണി എന്നിവരെ പരിക്കുകളോടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.20 നാണ് അപകടം ഉണ്ടായത്. അപകടത്തിൽ‌പെട്ട കാറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Hot Topics

Related Articles