അഹമ്മദാബാദില്‍ നിന്നു ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ് (AI 159) റദ്ദാക്കി. വിമാനങ്ങളുടെ ലഭ്യത കുറവും, വ്യോമാതിർത്തികളിലെ നിയന്ത്രണങ്ങളും, മുൻകരുതല്‍ പരിശോധനകളും മൂലമായാണ് സർവീസ് റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു.അഹമ്മദാബാദില്‍ നടന്ന അപകടത്തിനു ശേഷം ഈ റൂട്ടില്‍ ആദ്യമായി സർവീസ് നടത്താനിരുന്ന വിമാനമാണിത്.’യാത്രക്കാർക്ക് നേരിട്ട അസൗകര്യങ്ങള്‍ക്ക് എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്ര തുടരുമെന്ന് ആഗ്രഹിക്കുന്നവർക്കായി മറ്റ് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹോട്ടല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കുന്നു. യാത്രക്കാർക്ക് ആഗ്രഹമുള്ളതുപോലെ പൂർണ്ണ റീഫണ്ടും അല്ലെങ്കില്‍ സൗജന്യ പുനഃക്രമീകരിച്ച യാത്രയും നല്‍കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
അതേസമയം, ഡല്‍ഹി-പാരിസ് സർവീസും (ഉച്ചയ്ക്ക് 1.15ന്) ലണ്ടൻ-അമൃത്സർ സർവീസും (രാത്രി 8 മണിക്ക്) റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.