വാഷിംങ്ടൺ: 80 വർഷത്തിലേറെയായി അമേരിക്കയിലെ പിറ്റ്സ്ബെർഗിലെ ഒരു നദീതീരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു തിരുവല്ലാക്കാരനുണ്ട്. മലയാളികളുമായി ഒരുതരത്തിലുള്ള ബന്ധവും പുലർത്താതെ ജീവിക്കുന്ന അവിവാഹിതനായ അമേരിക്കൻ മലയാളി. രണ്ടാഴ്ചമുമ്ബ് കൂട്ടുകാർ ചേർന്ന് 106-ാം ജന്മദിനം ആഘോഷിച്ച കക്ഷിയെക്കുറിച്ച് അമേരിക്കയിലെ മലയാളികൾക്ക് പോലും വല്യപിടിയില്ല. കേൾവിയിലെ ഈ കൗതുകം കാരണം കക്ഷിയെ വിളിച്ച് സംസാരിച്ച അനുഭവം പങ്കുവെക്കുകയാണ് നടനും ബാബു ആന്റണിയുടെ സഹോദരനുമായ തമ്ബി ആന്റണി.
സ്വകാര്യത സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്ന ആളായതുകൊണ്ടുതന്നെ തമ്ബിയും നമ്മുടെ കഥാനായകന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പകരം അദ്ദേഹവുമായി സംസാരിച്ചപ്പോൾ ലഭിച്ച കൗതുകം നിറഞ്ഞ കാര്യങ്ങളാണ് തമ്ബി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. മലയാളികളായ ബന്ധുക്കളോ സുഹൃത്തുക്കളോ ആരുമില്ലാത്ത ഇദ്ദേഹം വെള്ളക്കാരായ സുഹൃത്തുക്കളുടെ മക്കളും കൊച്ചുമക്കളുമായിട്ടൊക്കെയാണ് ചങ്ങാത്തം. താമസവും ഇപ്പോഴും ഒറ്റയ്ക്കുതന്നെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകരാഷ്ട്രീയത്തെക്കുറിച്ചും ഐഫോൺ 16 ഫീച്ചറുകളടക്കം ഏറ്റവും പുതിയ ടെക്നോളജിയെക്കുറിച്ചുമൊക്കെ എല്ലാം അറിയാം പുള്ളിക്ക്. കമലയേക്കാൾ ട്രംപ് അധികാരത്തിൽ എത്തുന്നതാണ് അമേരിക്കയ്ക്ക് നല്ലത് എന്ന അഭിപ്രായക്കാരൻ കൂടിയാണ് കക്ഷി. അവിവാഹിതൻ, മിതമായ ഭക്ഷണം, മിതമായ ആൾക്കഹോൾ, പുകവലി ഇല്ലേയില്ല. എന്നും കിടക്കുന്നതിന് മുമ്ബ് ഒരു ഗ്ലാസ് വിസ്കി, അതും പച്ചമുട്ട ഉടച്ച് ഗ്ലാസിൽ ഒഴിച്ച് കലക്കി കുടിക്കും. അപ്പൂപ്പന്റെ ദീർഘായുസിന്റെ കാരണം തേടി മറ്റെവിടെയും പോകേണ്ടെന്നും മലയാളികളിൽ നിന്ന് മാറി നടന്നാൽത്തന്നെ ആയുസ് കൂടിക്കിട്ടുമെന്നും നീളുന്നു പോസ്റ്റിന്റെ കമന്റുകൾ.