കൊച്ചി : എഐ ക്യാമറ വിഷയത്തില്‍ കോടതി നടപടികള്‍ പ്രാരംഭ ഘട്ടത്തിലെന്ന് മന്ത്രി പി രാജീവ്. ആര്‍ക്കും പ്രശംസയോ , തിരിച്ചടിയോ ഇല്ലെന്നും കോടതി തന്നെ അന്വേഷിക്കണമെന്ന വാദികളുടെ ആവശ്യം അസാധാരണമാണെന്നും മന്ത്രി പി.രാജീവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.കോടതിയില്‍ വിശ്വാസമില്ല എന്ന് പറഞ്ഞിരിക്കുന്നവര്‍ കോടതിയുടെ മുൻപിലേക്ക് വന്നിരിക്കുന്നു.
എഐ ക്യാമറയുമായി ബന്ധപ്പെട്ട പരാതി താൻ പരിശോധിച്ചതാണ്. ഒരു ഏജൻസിയും അന്വേഷിക്കാൻ പാടില്ല. കോടതി തന്നെ ഒരു അന്വേഷണ ഏജൻസി ആകണം എന്നാണ് ആവശ്യം. ലോകത്തൊരിടത്തും അന്വേഷണ ഏജൻസി തന്നെ വിധി പ്രഖ്യാപിക്കില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്നൊക്കെ പറയാമെന്നല്ലാതെ, കോടതി തന്നെ അന്വേഷിക്കുന്നത് അസാധാരണമായതാണ്. തനിക്ക് തോന്നുന്നത് എന്നും മന്ത്രി വിശദീകരിച്ചു . വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്നെ ഹൈക്കോടതി അടുത്ത ഘട്ടത്തില്‍ ചര്‍ച്ച ചെയ്യും. അത് കോടതി പരിശോധിക്കട്ടെ എന്ന കാര്യം താൻ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം എഐ കാമറ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎല്‍എയും നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. ഫയലില്‍ സ്വീകരിക്കുന്നതുസംബന്ധിച്ച് വാദം കേള്‍ക്കാൻ ഇരുകക്ഷികള്‍ക്കും നോട്ടീസ് നല്കി ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു സംസ്ഥാനത്തെ എഐ കാമറയുടെ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ഇടക്കാല ആവശ്യം കോടതി പരിഗണിച്ചില്ല.
എഐ കാമറയുടെ പ്രവര്‍ത്തനം ജൂണ്‍ അഞ്ചുമുതല്‍ ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്. പദ്ധതി നടപ്പാക്കുന്ന രീതിയില്‍ മാറ്റം വന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധന ആവശ്യമാണെന്നും കോടതി പറഞ്ഞു. ഹര്‍ജി മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി