എഐ കാമറ വിവാദം ; കരാര്‍ കമ്പനിയായ എസ്.ആര്‍.ഐ.ടിയുടെ വിശദീകരണം ഇന്നുണ്ടാവും ; കുട്ടികളുടെ യാത്ര സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം : എഐ കാമറ വിവാദത്തില്‍ കരാര്‍ കമ്പനിയായ എസ്.ആര്‍.ഐ.ടിയുടെ വിശദീകരണം ഇന്നുണ്ടാവും. രാവിലെ 11 മണിക്ക് എസ്.ആര്‍.ഐ.ടി മാനേജ്മെന്‍റ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തും. ടെണ്ടര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി എസ്.ആര്‍.ഐ.ടി ഉപകരാര്‍ നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

Advertisements

അതേസമയം എഐ കാമറ സ്ഥാപിച്ച പശ്ചാത്തലത്തില്‍ ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളുടെ യാത്ര സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ഗതാഗത കമീഷണര്‍ എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിലെ നിയമപ്രകാരം കുട്ടികളുമായുള്ള യാത്രയും മൂന്ന് പേരുടെ യാത്രയായി കണക്കാക്കി പിഴ ചുമത്തുന്നതാണ്. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര ഇളവ് നല്‍കുന്ന കാര്യമാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. ഉച്ചക്ക് 12.30ന് മന്ത്രിയുടെ ചേംബറിലാണ് യോഗം.

Hot Topics

Related Articles