കോടികൾ മുടക്കി റോഡിൽ സ്ഥാപിച്ച ക്യാമറകൾ കണ്ണു തുറന്നില്ല; പടം പിടിക്കുന്നുണ്ട് പക്ഷേ, പിഴ വരുന്നില്ല; കരുതിയിരിക്കുക; എല്ലാം കൂടി ഒന്നിച്ച് എത്തിയേക്കാം

കോട്ടയം: കോടികൾ മുടക്കി കേരളത്തിലെ റോഡുകളിൽ സ്ഥാപിച്ച ക്യമാറകൾ പടമെടുത്തെങ്കിലും പിഴ പിടിച്ച് തുടങ്ങിയില്ല. സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങാത്തതാണ് ഇപ്പോൾ വാഹനയാത്രക്കാരെ രക്ഷിച്ചിരിക്കുന്നത്. നിയമലംഘകരുടെ ചിത്രങ്ങൾ ക്യാമറ പകർത്തുന്നുണ്ടെങ്കിലും ആർക്കും ഇതുവരെ പിഴ അയച്ചു തുടങ്ങിയിട്ടില്ലെന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങളാണ് പിഴ അടപ്പിക്കുന്നത് വൈകിപ്പിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ക്യാമറകൾ നിയമലംഘകരുടെ ചിത്രങ്ങൾ പകർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ പിഴയെല്ലാം ഒന്നിച്ച് അടയ്‌ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ. എന്നാൽ, ഇതു സംബന്ധിച്ചു മോട്ടോർ വാഹന വകുപ്പും കൃത്യമായി മറുപടി പറയുന്നില്ല.

Advertisements

ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹന വകുപ്പ് കെൽട്രോണിന്റെ സഹായത്തോടെ ക്യാമറ സ്്ഥാപിച്ചത്. എന്നാൽ, ഒരു മാസവും 13 ദിവസവും കഴിഞ്ഞിട്ടും ഈ ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ സാധിച്ചിട്ടില്ല. കെൽട്രോൺ മോട്ടോർ വാഹന വകുപ്പിന്റെ എം.പരിവാഹൻ ആപ്പുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ബന്ധിപ്പിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ നടപടികൾ വൈകുന്നതോടെയാണ് ക്യാമറകൾ ഫോട്ടോ എടുത്തെങ്കിലും നോട്ടീസ് അയക്കാൻ വൈകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹനങ്ങളുടെ നമ്പരുകളും വിശദാംശങ്ങളും അടക്കമുള്ളവ പരിവാഹൻ ആപ്പിൽ നിന്നും ക്യാമറയുമായി ബന്ധിപ്പിക്കും. ഇത്തരത്തിൽ ബന്ധിപ്പിക്കുമ്പോഴാണ് വാഹങ്ങളുടെ വിവരങ്ങൾ ക്യാമറകൾ വഴി തിരിച്ചറിയാൻ സാധിക്കുക.

എന്നാൽ, ഇത്തരത്തിൽ ക്യാമറകളെ വാഹനുമമായി ബന്ധിപ്പിക്കാൻ കെൽട്രോണിനു ഇനിയും സാധിച്ചിട്ടില്ല. ഇതാണ് ഇപ്പോൾ ക്യാമറകൾ ചിത്രം പകർത്തി പിഴ ഈടാക്കുന്നത് വൈകുന്നത്. ഒന്നിന് 30 ലക്ഷം രൂപ വരുന്ന ക്യാമറകളാണ് സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഈ ക്യാമറകൾക്ക് എട്ടു വർഷം വരെ മെയിന്റനൻസും നിർദേശിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ക്യാമറകൾ പ്രവർത്തിക്കാൻ വൈകും തോറും പിഴ തുക വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് വാഹന ഉടമകൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.