കോട്ടയം: രാജ്യത്ത് എ.ഐ സാങ്കേതിക വിദ്യ പ്രാവർത്തികമാക്കുന്നതിന് മുൻപായി കൂടുതൽ പഠനം ആവശ്യമാണെന്ന് കേരള പ്രൊഫഷണൽ ഫ്രണ്ട് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ആധുനിക കാലഘട്ടത്തിലെ വികസന മാതൃകകൾക്ക് അനുസൃതമായ മാറ്റം എല്ലാ മേഖലയിലും അനിവാര്യമാണ്. എന്നാൽ അതിന്റെ ഗുണത്തോടൊപ്പം ദോഷവശങ്ങൾ കൂടെ പഠനത്തിലൂടെ കണ്ടെത്തി അത് കാരണം നഷ്ടമുണ്ടാക്കുന്നവരെ കൂടെ പുനരുദ്ധരിക്കാൻ വേണ്ട പദ്ധതികൾ കൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈകൊള്ളണമെന്നും യോഗം പ്രമേയം പാസാക്കി.
ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അനിൽ മാത്യു. സംസ്ഥാന സെക്രട്ടറി മിലിന്ത്, വൈസ് പ്രസിഡന്റ് ബേബി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റ് ആയി ബേബി സെബാസ്റ്റ്യൻ, ശ്രീകാന്ത് എസ് ബാബു (ജനറൽ സെക്രട്ടറി)
എസ് സാജൻ, അലക്സാണ്ടർ കുതിരവേലി (വൈസ് പ്രസിഡന്റുമാർ), ),സന്തോഷ് കുഴിക്കാട്ട്, ഡോ ബിബിൻ കെ ജോസ് (രക്ഷാധികാരികൾ ), ഡോ മിലിന്ദ് തോമസ്, ബിനോ വർഗീസ് ഉൾപ്പെടെ 16 അംഗം സംസ്ഥാന കമ്മിറ്റിയേയും തിരഞ്ഞെടുത്തു.