നാഗമ്പടത്തും കറുകച്ചാലിലും കുമരകത്തും റോഡിലെ നിയമ ലംഘനം ഇനി ക്യാമറ കാണും; റോഡിലാണോ ജാഗ്രത വേണം, നിരീക്ഷിക്കാൻ ക്യാമറയുണ്ട് ; കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ 44 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് ക്യാമറകള്‍ സ്ഥാപിച്ചു

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 44 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജസ് ക്യാമറകള്‍ സ്ഥാപിച്ചു.ഗതാഗത നിയമലംഘനങ്ങള്‍ക്ക് കൃത്യമായ നടപടി സ്വീകരിക്കാന്‍ സഹായകരമാകുന്ന
ഈ ക്യാമറകളുടെ പ്രവര്‍ത്തനം ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച മുതൽ ആരംഭിച്ചു.ളായിക്കാട്, കുമരകം, നാഗമ്പടം, കറുകച്ചാല്‍, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ 44 സ്ഥലങ്ങളില്‍ അപകട സാധ്യതയുള്ള ഇടങ്ങളില്‍
കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.

Advertisements

ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ശേഖരിക്കുന്നത്. തുടര്‍ന്ന് നിയമലംഘനമുള്ളത് കണ്ടെത്തി അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്ക് അയച്ച് നല്‍കും. ജില്ലാ കണ്‍ട്രോള്‍ റൂമില്‍നിന്നാണ് വാഹന ഉടമകള്‍ക്ക് ചാര്‍ജ്ജ് മെമ്മോ അയയ്ക്കുക . നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ സഹിതമുള്ള ചാര്‍ജ്ജ് മെമ്മോയായിരിക്കും വാഹന ഉടമകള്‍ക്ക് ലഭിക്കുക. മെമ്മോ തയ്യാറാക്കുമ്പോള്‍ തന്നെ ഇത് സംബന്ധിച്ച അറിയിപ്പ് ഉടമയുടെ രജിസ്‌ട്രേഡ് ഫോണില്‍ എസ് എം എസായും പിഴ അടയ്ക്കാനുള്ള നോട്ടീസ് തപാലിലും ലഭിക്കും. ഫോണ്‍ നമ്പര്‍ വാഹന്‍ വെബ് സൈറ്റില്‍ ഇല്ലാത്തവരോ വെബ്‌സൈറ്റിലെ ഫോണ്‍നമ്പറില്‍ മാറ്റമുള്ളവരോ ആയ വാഹനഉടമകള്‍ക്ക് ഫോണ്‍ നമ്പര്‍ പരിവാഹന്‍ സേവ എന്ന വെബ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യാനാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്ത സവാരി, ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഇരു ചക്ര വാഹനങ്ങളില്‍ ട്രിപ്പിള്‍ സവാരി തുടങ്ങിയവയെല്ലാം വ്യക്തമായി പതിയുന്ന ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഓരോ മേഖലയിലെയും നിയമലംഘനങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിനും നടപടി എടുക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയില്‍ സംവിധാനമുണ്ട്. . കര്‍ശന നിരീക്ഷണം വഴി നിയമങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും അപകടമരണങ്ങള്‍ കുറയ്ക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടുന്നതെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി. ഒ ടോജോ എം തോമസ് പറഞ്ഞു.

ഉദ്യോഗസ്ഥരില്ലാതെ തന്നെ വാഹന പരിശോധന നടക്കുമെന്നതാണ് പദ്ധതിയുടെ ഗുണം. പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ റോഡില്‍ കാണുമ്പോള്‍ മാത്രം നിയമം അനുസരിക്കുന്ന പ്രവണതയും ഇതോടെ ഒഴിവാക്കാനാകും. ക്യാമറകള്‍ രാത്രിയും പകലും സദാസമയവും പ്രവര്‍ത്തനക്ഷമമായിരിക്കും. നിലവിലെ സ്ഥലങ്ങളില്‍ നിയമ ലംഘനങ്ങള്‍ കുറയുന്ന മുറയ്ക്ക് ഇവ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനും സാധിക്കുമെന്നതും പ്രത്യേകതയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.