മഹിളാ അസോസിയേഷൻ പുതുപ്പള്ളി ഏരിയാ സമ്മേളനം

പുതുപ്പള്ളി : അഖിലേന്ത്യ ജനാധിപത്യ അസോസിയേഷൻ പുതുപ്പള്ളി ഏരിയ സമ്മേളനം മീനടം ട്രിനിറ്റി ഹാളിൽ നടന്നു. സമ്മേളനത്തിൽ ലീലാമണി ബാലകൃഷ്ണൻ അധ്യക്ഷയായി. സമ്മേളനം അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം കൃഷ്ണകുമാരി രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി ഏരിയ സെക്രട്ടറി റോസമ്മ മത്തായി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.

Advertisements

സംസ്ഥാന കമ്മറ്റി അംഗം ഉഷ വേണുഗോപാൽ സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് , ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ എൻ വിശ്വനാഥൻ , കെ ആർ ജയപ്രകാശ് , സ്വാഗതസംഘം ചെയർമാൻ സന്തോഷ്‌ വർക്കി , കൺവീനർ ശ്രേയ സാബു എന്നിവർ സംസാരിച്ചു .സമ്മേളനം ഭാരവാഹികളായി കെ എൻ മഞ്ജുഷ ( പ്രസിഡന്റ് ), റോസമ്മ മത്തായി ( സെക്രട്ടറി ) ശ്രേയ സാബു (ട്രഷറർ) ലീലാമണി ബാലകൃഷ്ണൻ , ഷിലി എബ്രഹാം ( വൈസ് പ്രസിഡന്റ്മാർ ) അജിത സന്തോഷ് , പാർവതി രഞ്ജൻ ( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തെരെഞ്ഞെടുത്തു.

Hot Topics

Related Articles