കോട്ടയം : കേരള കർഷകസംഘം കോട്ടയം ജില്ലാ പ്രസിഡന്റായി അഡ്വ. ജോസഫ് ഫിലിപ്പിനെയും സെക്രട്ടറിയായി കെ എം രാധാകൃഷ്‌ണനെയും , ട്രഷറായി പി എൻ ബിനുവിനേയും ജില്ലാ സമ്മേളനം തെരെഞ്ഞെടുത്തു. . ഗീത ഉണ്ണികൃഷ്‌ണൻ, കെ ജയകൃഷ്‌ണൻ, അനിൽ മത്തായി(വൈസ് പ്രസിഡന്റുമാർ), എം എസ് സാനു, കെ എസ് ഗിരീഷ്, സജിൻ വട്ടപ്പള്ളി(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. കെ കുഞ്ഞപ്പൻ, ഇ എസ് ബിജു, ഷെമീം അഹമ്മദ്, ടി എം രാജൻ, ആർ ടി മധുസൂദനൻ, സുനിതാ സുരേഷ് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും പള്ളം സിഎസ്‌ഐ റിട്രീറ്റ് സെന്ററിൽ (അയ്‌മനം ബാബു നഗർ ) ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 44 അംഗങ്ങളടങ്ങുന്ന ജില്ലാ കമ്മിറ്റിയെയും 28 പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളായും തെരഞ്ഞെടുത്തു.
ദേശീയ കർഷകസമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കർഷകരുടെ മഹാപ്രക്ഷോഭത്തെ തുടർന്നാണ് കർഷകദ്രോഹപരമായ മൂന്ന് ബില്ലുകൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറായത്. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുവാൻ കാലതാമസം വരുത്തുകയാണ്. അവ എത്രയുംവേഗം നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബഫർസോൺ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുക, ഭൂമിയുടെ ഫെയർവാല്യു വർധന പുനഃപരിശോധിക്കുക, നവകേരള സൃഷ്‌ടിക്ക് നെൽകർഷകരെ സജ്ജരാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി. കോലിയക്കോട് എൻ കൃഷ്‌ണൻനായർ, പി എം ഇസ്‌മയിൽ, അഡ്വ. സി എച്ച് കുഞ്ഞമ്പു, പ്രൊഫ. എം ടി ജോസഫ്, വത്സലാ മോഹനൻ, വി എസ് പത്മകുമാർ, സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സൽ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ, ജില്ലാ കമ്മിറ്റി അംഗം സി എൻ സത്യനേശൻ, സ്വാഗതസംഘം ചെയർമാൻ ബി ശശികുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ ടി എം രാജൻ എന്നിവർ സംസാരിച്ചു.