എയര്‍ ഇന്ത്യ എക്സ്പ്രസ് വീണ്ടും വൈകി; മണിക്കൂറുകള്‍ കാത്തിരുന്ന് യാത്രക്കാര്‍

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കോഴിക്കോട്-കുവൈത്ത്, കുവൈത്ത്-കോഴിക്കോട് സര്‍വീസുകള്‍ വീണ്ടും വൈകി. കോഴിക്കോട് നിന്ന് വിമാനം പുറപ്പെടാന്‍ വൈകിയതാണ് കുവൈത്തില്‍ നിന്നുള്ള സര്‍വീസും വൈകാന്‍ കാരണമായത്. കോഴിക്കോട് നിന്ന് രാവിലെ 9.30 ന് പുറപ്പെടേണ്ട വിമാനം 12.20നാണ് പുറപ്പെട്ടത്. തുടര്‍ന്ന് കുവൈത്തില്‍ 12.15ന് എത്തേണ്ട വിമാനം മൂന്ന് മണി കഴിഞ്ഞാണ് എത്തിയത്. വിമാനം എത്താന്‍ വൈകിയതോടെ തിരികെയുള്ള സര്‍വീസും വൈകി.

Advertisements

ഉച്ചകഴിഞ്ഞ് 1.15ന് പുറപ്പെടേണ്ട കോഴിക്കോട് വിമാനം വൈകിട്ട് 4.40നാണ് പുറപ്പെട്ടത്. ഇതോടെ രാത്രി 8.40ന് കോഴിക്കോട് എത്തേണ്ട വിമാനം 11 മണിക്ക് എത്തുകയായിരുന്നു. വിമാനം വൈകുമെന്ന് ബുധനാഴ്ച രാത്രി അറിയിച്ചിരുന്നു. എന്നാല്‍ അറിയിപ്പ് ലഭിക്കാത്ത യാത്രക്കാരും നേരത്തെ വിമാനത്താവളത്തില്‍ എത്തിയവരും വിമാനം വൈകിയതോടെ പ്രയാസത്തിലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാത്രാ ദുരിതത്തിന് പരിഹാരം; എയര്‍ അറേബ്യ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

മസ്കറ്റ്: എയര്‍ അറേബ്യ സുഹാറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സര്‍വീസുകള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. എയര്‍ അറേബ്യയുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നതായി ഒമാന്‍ എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. സുഹാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരത്തെ സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് എയര്‍ അറേബ്യയും സലാം എയറും. എയര്‍ അറേബ്യ സര്‍വീസ് സജീവമായാല്‍ വടക്കന്‍ ബത്തിന മേഖലയിലെ യാത്രാ പ്രായസം കുറയുമെന്നാണ് പ്രതീക്ഷ.

അതേസമയം സുഹാര്‍ വിമാനത്താവളം ഉപയയോഗിക്കുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 302 ശതമാനം വര്‍ധിച്ച്‌ 1,422 ആയി. മുൻവര്‍ഷം ഇതേ കാലയളവില്‍ 354 ആയിരുന്നു. ഇതേ കാലയളവില്‍ സുഹാറിലെ വിമാനങ്ങളുടെ പോക്കുവരവുകള്‍ 2022ല്‍ 31 ആയിരുന്നത് 2023ല്‍ 147 ആയി ഉയര്‍ന്നു. 374 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഒമാന്റെ വടക്ക് ഭാഗത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് സുഹാര്‍ വിമാനത്താവളം ഏറെ പ്രയോജനകരമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.