ദില്ലി: വായു മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ഗ്രേഡ് 2, ഇന്ന് രാവിലെ 8 മണി മുതൽ നടപ്പാക്കി തുടങ്ങിമലിനീകരണം കുറയ്ക്കാൻ കർശന പരിശോധനകളും , നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ നിര്‍ദേശമുണ്ട്.
വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കൂട്ടും, ഗതാഗത തടസം കുറയ്ക്കാൻ നഗരത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. എൻസിആർ മേഖലയിലാകെ നിയന്ത്രണങ്ങൾ ബാധകമാക്കി. നിലവിൽ ദില്ലിയില്‍ വായു മലിനീകരണ തോത് മുന്നൂറ് കടന്ന് വളരെ മോശം അവസ്ഥയിലാണ്. വരും ദിവസങ്ങളിലും ഈ തോത് തുടരുമെന്നാണ് മുന്നറിയിപ്പ്.