ശ്വാസംമുട്ടി രാജ്യ തലസ്ഥാനം ; വായു മലിനീകരണ തോത് 303 ആയി; മുന്നറിയിപ്പുമായി ആരോഗ്യ വിദ​ഗ്ധർ

ദില്ലി: രാജ്യ തലസ്ഥാനത്ത് വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്ട്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. വായു മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് സർക്കാർ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 2 നടപ്പാക്കി തുടങ്ങി.

Advertisements

അതേസമയം, വായു മലിനീകരണ തോത് ഉയരുന്നതിൽ മുന്നറിയിപ്പുമായി വിദ​ഗ്ധർ രം​ഗത്തെത്തി. ശ്വസന, ഹൃദയ സംബന്ധമായ അസുഖമുള്ളവർ ജാഗ്രത പാലിക്കണം, സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നും വിദ​ഗ്ധർ ആവശ്യപ്പെട്ടു. മറിച്ചായാൽ സ്ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു. പൊതു​ഗതാ​ഗതം കൂടുതലായി ആശ്രയിക്കണമെന്ന് സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെട്രോ ട്രെയിനുകളുടെ സമയ വ്യത്യാസം കുറച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വരും ദിവസങ്ങളിലും വളരെ മോശം അവസ്ഥയിൽ വായുമലിനീകരണ തോത് തുടരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്. പിന്നാലെ മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികൾ ഇതിനു പിന്നാലെ സംസ്ഥാന സർക്കാർ നടപ്പാക്കി തുടങ്ങി.

അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞെന്നാണ് പുറത്തു വരുന്ന കണക്കുകൾ. നിർമ്മാണ പ്രവ‌ർത്തനങ്ങൾ നടക്കുന്നയിടങ്ങളിൽ എഞ്ചിനീയർമാ‌‌ർ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ന​ഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഇറക്കുന്നത് കുറയ്ക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു, സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിം​ഗ് ഫീസും കൂട്ടി.

ഇലക്ട്രിക് – സിഎൻജി വാഹനങ്ങൾ കൂടുതലായി ഉപയോ​ഗിക്കാനും മെട്രോ സർവീസുകളെ ആശ്രിയിക്കാനും നിർദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കൽക്കരിയും ഉപയോ​ഗിച്ചുള്ള അടുപ്പുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.