വിമാനത്തിൽ കയറുന്നതിനിടെ മോശമായി പെരുമാറി ; നടൻ വിനായകനെതിരെ പരാതിയുമായി യുവാവ്

തിരുവനന്തപുരം : വിമാനത്തിൽ കയറുന്നതിനിടെ നടൻ വിനായകൻ തന്നോട് മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തിൽ കയറുമ്പോഴാണ് സംഭവം. ഇക്കഴിഞ്ഞ മേയ് 27ന് ഗോവയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് യുവാവിന് നടന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.

Advertisements

പഞ്ചാബിൽ സ്‌കൂളിൽ ജോലിനോക്കുന്ന മലയാളിയായ ജിബി ജെയിംസാണ് പരാതിക്കാരൻ. ഗോവയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാന കമ്പനിയോട് പരാതിപ്പെട്ടപ്പോൾ വിമാനത്തിൽ നിന്നും ഇറങ്ങിയശേഷം പരാതിപ്പെട്ടാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും പരാതി നൽകിയെങ്കിലും നടപടിയെടുക്കാതെ വന്നതോടെയാണ് ജിബി ഹൈക്കോടതിയെ സമീപിച്ചത്.
മോശമായ പെരുമാറ്റത്തിൽ നടനെതിരെ നടപടിയെടുക്കാൻ ഇൻഡിഗോ എയർലൈൻസിനോട് നിർദ്ദേശം നൽകണമെന്നാണ് ജിബിയുടെ ഹർജി.

കേസിൽ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.
മുൻപ് പരിപാടിയ്‌ക്ക് ക്ഷണിക്കാൻ വിളിച്ച യുവതിയോട് ഫോണിലൂടെ മോശമായി പെരുമാറിയ കേസും വിനായകന്റെ പേരിലുണ്ടായിരുന്നു.2019 ഏപ്രിലിലാണ് കേസിനാസ്‌പദമായ പ്രശ്‌നമുണ്ടായത്.
സംഭവത്തിൽ വിനായകന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.