കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി. മേയ് 21ന് പുലര്‍ച്ചെ 12നുള്ള കോഴിക്കോട്-ഷാര്‍ജ, രാവിലെ 9.35നുള്ള കോഴിക്കോട്-ദോഹ, രാത്രി 8.50നുള്ള ദമാം എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. കഴിഞ്ഞ ദിവസവും കോഴിക്കോട്ട് നിന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ കുറവാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം.
Advertisements