സോള്‍: ദക്ഷിണ കൊറിയയില്‍ യാത്രാവിമാനം തകർന്ന് 28 പേർ മരിച്ചു. നിരവധി പേർക്ക് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. മുവാൻ വിമാനത്താവളത്തിന് സമീപത്തായിരുന്നു അപകടം. 181 പേരുമായി തായ്‌ലൻഡില്‍ നിന്നെത്തിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
പക്ഷിയിടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തില്‍ പടർന്ന തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്ബതുമണിയോടെയായിരുന്നു അപകടമുണ്ടായത്. വിമാനത്തിലെ 175 യാത്രക്കാരില്‍ 173 പേരും ദക്ഷിണകൊറിയക്കാരാണ്. രണ്ടുപേർ തായ്‌ലൻഡുകാരും. ആറുജീവനക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.