സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികള്‍ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെല്‍, വിഐ എന്നീ കമ്പനികളാണ് 20 മുതല്‍ 25 ശതമാനം വരെ നിരക്കുകള്‍ ഉയർത്തിയത്.ഇതോടെ ഉപഭോക്താക്കള്‍ ആകെ വിഷമത്തിലാണ്. പെട്ടെന്നുണ്ടായ വർധനവിനെ എങ്ങനെ മറികടക്കും എന്നാണ് അവർ ആലോചിക്കുന്നത്.ജൂലൈ മൂന്ന് മുതല്‍ ഈ നിരക്ക് വർധന നടപ്പിലായി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ കമ്പനികളില്‍ ഏറ്റവും മികച്ച പ്ലാനുകള്‍ ഏതിലാണ് നല്‍കുന്നത് എന്നതാണ് നാം ഇനി തിരയേണ്ടത്. അത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന കമ്ബനിയായ ഭാരതി എയർടെല്‍ ധാരാളം ഓഫറുകള്‍ പ്രദാനം ചെയ്യുന്നുണ്ട്.രാജ്യത്ത് ഏറ്റവും മികച്ചതും കാര്യക്ഷമവുമായ 5ജി സേവനം ലഭ്യമാക്കുന്ന കമ്പനികളില്‍ ഒന്നാണ് എയർടെല്‍. നിലവില്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും എയർടെല്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെയുണ്ട്. അത്തരത്തില്‍ പ്രീപെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ധാരാളം ഓഫറുകള്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. അവയില്‍ ചിലത് ഏതൊക്കെയെന്ന് നോക്കാം.
എയർടെല്‍ പ്രീപെയ്‌ഡ് പ്ലാനുകള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിദിനം 2 ജിബി വാഗ്‌ദാനം ചെയ്യുന്ന എയർടെല്‍ പ്രീപെയ്‌ഡ് പ്ലാനുകളില്‍ 379 രൂപ, 649 രൂപ, 979 രൂപ, 1029 രൂപ, 3599 രൂപ എന്നിവ ഉള്‍പ്പെടുന്നു. 2 ജിബി പ്രതിദിന വിഭാഗത്തിലെ എൻട്രി ലെവല്‍ പ്ലാൻ 1 മാസത്തെ വാലിഡിറ്റിയുള്ള 379 രൂപ പ്ലാനാണ്. പ്രതിദിനം 2ജിബി പ്ലാനുകള്‍ 379 രൂപ (1 മാസത്തെ വാലിഡിറ്റി), 649 രൂപ (56 ദിവസത്തെ വാലിഡിറ്റി), 979 രൂപ (എയർടെല്‍ എക്സ്ട്രീം പ്ലേ പ്രീമിയത്തിനൊപ്പം 84 ദിവസത്തെ വാലിഡിറ്റി 84 ദിവസത്തേക്ക്, റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ) എന്നിവ ആയിരം രൂപയ്ക്ക് താഴെ വരുന്നവയാണ്.
സിം പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ നിയമങ്ങളൊക്കെ മാറി, ജൂലൈ ഒന്ന് മുതല്‍ ഇങ്ങനെ
ഇതിന് മുകളില്‍ കൂടുതല്‍ കാലാവധിയുള്ള മറ്റ് ഓഫറുകളും എയർടെല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 1029 രൂപ (ഡിസ്‌നി + ഹോട്ട്‌സ്‌റ്റാറിനൊപ്പം 84 ദിവസത്തെ വാലിഡിറ്റി, 3 മാസത്തേക്കുള്ള മൊബൈല്‍, റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ). 3599 രൂപ (365 ദിവസത്തെ സാധുതയുള്ള പ്ലാൻ) എന്നിവയെല്ലാം അണ്‍ലിമിറ്റഡ് 5ജി ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്ലാനുകളാണ്. മേല്‍പറഞ്ഞവ എല്ലാം ദിവസം 2 ജിബി ഡാറ്റയോട് കൂടി വരുന്നവ മാത്രമാണ്.
പ്രതിദിനം 2.5 ജിബി വാഗ്‌ദാനം ചെയ്യുന്ന എയർടെല്‍ പ്രീപെയ്‌ഡ് പ്ലാനുകളില്‍ 409 രൂപ, 429 രൂപ, 1199 രൂപ, 3999 രൂപ എന്നിവ ഉള്‍പ്പെടുന്നു. ഇതിലെ എൻട്രി ലെവല്‍ പ്ലാൻ 409 രൂപയുടേതാണ്. പ്രതിദിനം 2.5 ജിബി പ്ലാൻ 409 രൂപ (5 രൂപ ടോക്ക് ടൈം, 28 ദിവസത്തെ എയർടെല്‍ എക്സ്ട്രീം പ്ലേ പ്രീമിയത്തില്‍ 28 ദിവസത്തെ വാലിഡിറ്റി), 429 രൂപ (5 രൂപ സംസാര സമയം, ഒരു മാസത്തെ വാലിഡിറ്റി) എന്നിവ ആയിരം രൂപയില്‍ താഴെ ചിലവ് വരുന്നവയാണ്.
1199 രൂപ (ആമസോണ്‍ പ്രൈമിനൊപ്പം 84 ദിവസത്തെ വാലിഡിറ്റി, 84 ദിവസത്തേക്ക് എയർടെല്‍ എക്സ്ട്രീം പ്ലേ പ്രീമിയം, നെറ്റ്ഫ്ലിക്‌സ് ബേസിക്), 3999 രൂപ (ഡിസ്‌നി+ ഹോട്ട്‌സ്‌റ്റാർ മൊബൈലിനൊപ്പം 365 ദിവസത്തെ വാലിഡിറ്റി ഒരു വർഷത്തേക്ക്) എന്നിവയെല്ലാം അണ്‍ലിമിറ്റഡ് 5ജി ആനുകൂല്യങ്ങളോടെ വരുന്ന എയർടെല്‍ പ്രീപെയ്‌ഡ് പ്ലാനുകളാണ്.മുട്ടാൻ നില്‍ക്കണ്ട മുട്ടോളമെത്തില്ലെന്ന് സാംസങ്; ഗ്യാലക്‌സി എസ്25 മെലിയും, ബാറ്ററി ഒക്കെ സ്ട്രോങ്ങ് ആവും.കൂടാതെ മൂന്ന് ജിബി പ്രതിദിനം വാഗ്‌ദാനം ചെയ്യുന്ന എയർടെല്‍ പ്രീപെയ്‌ഡ് പ്ലാനുകളുമുണ്ട്. ഈ പ്ലാനുകളില്‍ 449 രൂപ, 549 രൂപ, 838 രൂപ, 1798 രൂപ എന്നിവ ഉള്‍പ്പെടുന്നു. പ്രതിദിനം 3 ജിബി വിഭാഗത്തിലെ എൻട്രി ലെവല്‍ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുള്ള 449 രൂപ പ്ലാനാണ്. പിന്നീട് അധിക ആനുകൂല്യങ്ങളോടെ മറ്റുളവയും ലഭ്യമാവുന്നു.