മുംബൈ: നടിമാരായ രശ്മിക മന്ദാന, കരീന കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ക്ക് പിന്നാലെ ബോളിവുഡ് സുന്ദരി ഐശ്വര്യ റായി ബച്ചന്റെ ഡീപ്ഫേക്ക് വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഐശ്വര്യ റായിയുടെ മുഖസാദൃശ്യമുള്ള ഒരാള്‍ ഡാന്‍സ് കളിക്കുന്നതിന്റെ 16 സെക്കന്‍ഡ് വീഡിയോയാണ് സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലും എക്സിലും പ്രചരിക്കുന്നത്.
വ്യത്യസ്തമായ രണ്ട് വേഷങ്ങളില്‍ ഐശ്വര്യ നൃത്തം വയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റിയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ RJ Sonu എന്ന യൂസര്‍ 2023 നവംബര്‍ 7ന് പങ്കുവെച്ച വീഡിയോ ഇതിനകം 7 കോടിയിലധികം പേര് കണ്ടുകഴിഞ്ഞു. മൂന്ന് ലക്ഷത്തോളം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. ഐശ്വര്യ റായി, സല്മാന് ഖാന് എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളോടെയാണ് സോനുവിന്റെ ഇന്‍സ്റ്റ പോസ്റ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ വീഡിയോ Yaseen Rind എന്ന എക്സ് യൂസറും പങ്കുവെച്ചിരിക്കുന്നതായി കാണാം. വീഡിയോ യഥാര്‍ഥമോ ഡീപ്ഫേക്കോ എന്ന ചോദ്യത്തോടെയാണ് ഈ ട്വീറ്റ്. 2023 ഡിസംബര്‍ 9ന് ട്വീറ്റ് ചെയ്ത വീഡിയോ ഇതിനകം 5000ത്തോളം പേര് കണ്ടു.
എന്നാല്‍ ഈ വീഡിയോയില്‍ ശരിക്കുമുള്ളത് ബോളിവുഡ് സുന്ദരി ഐശ്വര്യ റായി അല്ല എന്നതാണ് യാഥാര്‍ഥ്യം.
2023 ഒക്ടോബര്‍ 19ന് വീഡിയോയുടെ ഒറിജിനല്‍ ഇന്‍സ്റ്റഗ്രാമില്‍ iamaditipandit0 എന്ന അക്കൗണ്ടില്‍ നിന്ന് അപ്ലോഡ് ചെയ്തിട്ടുള്ളതാണ്. ഈ വീഡിയോയിലും ഐശ്വര്യ റായിയുടേതായി പ്രചരിക്കുന്ന വീഡിയോയിലും പശ്ചാത്തലവും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും സമാനമാണ് എന്ന് തിരിച്ചറിയാം. ഐശ്വര്യയുടെ വീഡിയോ 2023 നവംബര്‍ മാസത്തിലാണ് പ്രത്യക്ഷപ്പെട്ടത് എങ്കില്‍ ഒറിജിനല്‍ ദൃശ്യങ്ങള്‍ ഒക്ടോബര്‍ മാസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.
iamaditipandit0 എന്ന ഇന്‍സ്റ്റ അക്കൗണ്ടില്‍ കാണുന്ന യഥാര്‍ഥ വീഡിയോയിലേക്ക് ഐശ്വര്യ റായിയുടെ മുഖം ഡീപ് ഫേക്ക് ചെയ്താണ് വൈറല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് ഇതില്‍ നിന്ന് ഉറപ്പിക്കാം. ഐശ്വര്യ റായി രണ്ട് വേഷങ്ങളില്‍ നൃത്തം വയ്ക്കുന്നതായി പ്രചരിക്കുന്ന വീഡിയോ മോര്‍ഫ് ചെയ്ത് തയ്യാറാക്കിയിരിക്കുന്നതാണ്.