“തടി കുറച്ച്, മുഖത്തെ ചുളിവുകൾ മാറ്റി പുതിയ ഐശ്വര്യ റായ്”… പാരീസ് ഫാഷന്‍ വീക്കിൽ കണ്ട ഒർജിനൽ ഐശ്വര്യയുടെ പുതിയ ‘ഫോട്ടോഷോപ്പ് ചിത്രത്തെ’ കൈയ്യോടെ പൊക്കി പാപ്പരാസികൾ

മുംബൈ: കാലം എത്ര കഴിഞ്ഞാലും
മുന്‍ ലോക സുന്ദരി ഐശ്വര്യ റായിക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. തന്റെ ഓരോ പുതിയ വിശേഷവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറും ഉണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഐശ്വര്യ റായിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത് എന്നാണ് ബോളിവുഡ് ഗോസിപ്പ് വൃത്തങ്ങളിലെ സംസാരം.

പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും, ഐശ്വര്യയുടെ റാംപ് വാക്കും ഏറെ വൈറലായിരുന്നു. എന്നാല്‍ ഫാഷന്‍ വീക്കിനു ശേഷം താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോൾ പാപ്പരാസികളുടെ ചർച്ചയായിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ പങ്കുവച്ച ചിത്രങ്ങളില്‍ കറുത്ത വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. മനോഹരമായ വസ്ത്രവും അതിലു മനോഹരിയായ ഐശ്വര്യ റായുമാണ് ചിത്രങ്ങളിലുള്ളത്. എന്നാല്‍ ഈ ചിത്രം ഫോട്ടോഷോപ്പാണ് എന്ന ആരോപണമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.

മുഖത്തെ ചുളിവുകള്‍ ഐശ്വര്യ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റിയിട്ടുണ്ട്. ഒപ്പം മൊത്തത്തില്‍ തടിയും കുറച്ചിട്ടുണ്ടെന്നാണ് ചിലര്‍ കണ്ടെത്തിയത്. ഇതേ വസ്ത്രത്തില്‍ ഐശ്വര്യ പ്രത്യക്ഷപ്പെടുന്ന ക്ലോസപ്പ് ചിത്രങ്ങള്‍ അടക്കം ഇതിന് തെളിവായി നിരത്തുന്നു സോഷ്യല്‍ മീഡിയയില്‍ ചിലര്‍.

ഐശ്വര്യയുടെ പോസ്റ്റിന് അടിയില്‍ തന്നെ നിരവധി കമന്‍റുകള്‍ വന്നിട്ടുണ്ട്. പ്രായമാകുന്നു എന്ന കാര്യം അംഗീകരിക്കാന്‍ എന്തിന് മടിക്കണം എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ഒപ്പം തന്നെ ഇത്തരത്തില്‍ ചെയ്യേണ്ടിയിരുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Hot Topics

Related Articles