ഓട്ടോ റിക്ഷയില്‍ മീറ്റർ ഇടാതെ സർവീസ് നടത്തിയാൽ യാത്ര ഫ്രീ ! കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഓട്ടോ റിക്ഷയില്‍ മീറ്റർ ഇടാതെ സർവീസ് നടത്തുന്നത് തടയാൻ പുതിയ ആശയവുമായി മോട്ടോർ വാഹന വകുപ്പ്.മീറ്ററിടാതെയാണ് ഓടുന്നതെങ്കില്‍ യാത്രക്കാർ പണം നല്‍കേണ്ടതില്ലെന്ന് കാണിക്കുന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച്‌ ഉത്തരവ് ഉടൻ ഇറങ്ങും.ഓട്ടോ റിക്ഷ തൊഴിലാളികള്‍ അമിത തുക ഈടാക്കുന്നുവെന്നും മീറ്ററിടാതെയാണ് ഓടുന്നതെന്നുമെല്ലാമുള്ള പരാതികള്‍ തുടർച്ചയായി ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കുന്നത്.

Advertisements

കഴിഞ്ഞദിവസം നടന്ന ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്. ഉത്തരവ് ഇന്നോ നാളയോ ഇറങ്ങിയേക്കുമെന്നാണ് വിവരം. ഓട്ടോ റിക്ഷ തൊഴിലാളികള്‍ തന്നെയാണ് സ്റ്റിക്കര്‍ പതിക്കേണ്ടത്.എന്നാല്‍, ഇത് പ്രായോഗികമായി നടപ്പാവുമോ എന്ന സംശയം ബാക്കിയാണ്. മാത്രമല്ല, ഈ ഉത്തരവിനെ ഓട്ടോ റിക്ഷ തൊഴിലാളികളും സംഘടനകളും എതിർക്കാനാണ് സാധ്യതയുണ്ട്.

Hot Topics

Related Articles