തലയാഴം: കേരളത്തി ലെ പരമ്പരാഗത വ്യവസായങ്ങളായ കള്ളു ചെത്ത്, കയർ, മൽസ്യബന്ധന മേഖല എന്നി തുടങ്ങിയവ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എഐടിയുസി തലയാഴം പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. തലയാഴം പി.എസ്.ശ്രീനിവാസൻ സ്മാരക ഹാളിൽ ചേർന്ന സമ്മേളനം എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ജെ.പി. ഷാജി അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി സെക്രട്ടറി പി.എസ്.പുഷ്ക്കരൻ, സംസ്ഥാന കൗൺസിൽ അംഗം ഡി.ബാബു, എ.സി.ജോസഫ്, പി.ആർ.രജനി,ടി.സി. പുഷ്പരാജൻ, പി.ആർ.ശശി ,വി. ലക്ഷ്മണൻ, കെ.എ. കാസ്ട്രോ, വി.എൻ. ഹരിയപ്പൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.സി. പുഷ്പരാജൻ (പ്രസിഡൻ്റ്), സെക്രട്ടറിയായ് പി. ആർ.ശശി (സെക്രട്ടറി), വി.എൻ.ഹരിയപ്പൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.