ഷൂട്ടിംഗ് അവസാനിക്കാൻ 10 ദിവസം ; ‘അജയന്റെ രണ്ടാം മോഷണം’ സെറ്റിൽ തീ പിടുത്തം;നഷ്ടം ലക്ഷങ്ങൾ

കാസറഗോഡ് :ടൊവിനൊ തോമസ് നായകനാകുന്ന’അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ സെറ്റിൽ തീപിടിത്തം. കാസർക്കോട്ടെ ചീമേനി ലോക്കേഷനിൽ തീപിടിത്തമുണ്ടായിരിക്കുന്നത്. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളും തീയിൽ നശിച്ചു എന്നും ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായി എന്നും പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ പറഞ്ഞു.

Advertisements

അപ്രതീക്ഷിതമായി സംഭവിച്ച തീപിടിത്തം ചിത്രത്തിന്റെ തുടർന്നുള്ള ഷൂട്ടിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങൾ പിന്നിടുമ്പോളാണ് അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടിംഗ് കൂടയെ ബാക്കിയുണ്ടായിരുന്നൊള്ളൂ. തീപിടുത്തം ഉണ്ടായപ്പോൾ ലൊക്കേഷനിലെ ആളുകൾ അവിടെ ഉണ്ടായിരുന്നെതിനാൽ തീ അണക്കാനുള്ള പ്രവർത്തനങ്ങൾ പെട്ടെന്ന് ചെയ്തു. ഇതിനാൽ വലിയ അപകടം ഒഴുവായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിഗ് ബജറ്റ് ചിത്രമായ ‘അജയന്റെ രണ്ടാം മോഷണ’ത്തിൽ ട്രിപ്പിൾ റോളിലാണ് ടൊവിനൊ എത്തുന്നത്. ത്രീഡി ദൃശ്യ മികവോടെ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Hot Topics

Related Articles